ഹൈറിച്ച്മണി ചെയിൻ തട്ടിപ്പിന്റെ കണക്കുകൾ ഈ ഡി പുറത്തുവിട്ടു. 1157 കോടിയോളം രൂപയാണ് കമ്പനി തട്ടിപ്പിലൂടെ കൈവശപ്പെടുത്തിയത്. ഹൈറിച്ചിന്റെ ഉടമകളായ പ്രതാപനും ശ്രീനയും ഇപ്പോഴും ഒളിവിലാണ്. ഹൈറിച്ചിന്റെ ഓഫീസുകളിലും ഉടമകളുടെ വീടുകളിലും കഴിഞ്ഞദിവസം ഇഡി റെയ്ഡ് നടത്തിയിരുന്നു.ക്രിപ്റ്റോ കറൻസി, എച്ച് ആർ കോയിൻ ഇടപാട് എന്നിവ വഴി കമ്പനി ശേഖരിച്ച തുകയുടെ കണക്കുകൾ ആണ് ഈ ഡി പുറത്തു വിട്ടത്. പണം വിദേശത്തേക്ക് കടത്തിയതായും റിപ്പോർട്ടുകൾ ഉണ്ട്. ഹൈറിച്ചിന്റെ ഉടമകൾ ഒളിവിൽ ആണെങ്കിലും മുൻകൂർ ജാമ്യത്തിന് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
ഹൈറിച്ച്മണി ചെയിൻ തട്ടിപ്പിന്റെ കണക്കുകൾ ഈ ഡി പുറത്തുവിട്ടു
