കണ്ണൂര്‍ സ്വദേശി ഡോക്ടര്‍ അമര്‍ രാമചന്ദ്രന് പ്രൊഡക്ഷനില്‍ അഭിലാഷ് ജി ദേവന് ആണ് ‘റൂട്ട് നമ്പര്‍ 17’ എന്ന ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. ജിത്തന് രമേശ് നായകന് ആകുന്ന ചിത്രത്തില്‍ നായികയായി അഞ്ജു പാണ്ഡ്യയും പ്രതിനായകനായി ഹരീഷ് പേരടിയും എത്തുന്നു. ഔസേപ്പച്ചന് സംഗീത സംവിധാനം ചെയുന്ന ആദ്യ തമിഴ് ചിത്രം എന്ന പ്രത്യേകതയും റൂട്ട് നമ്പര്‍ 17 നു ഉണ്ട്. തമിഴ്നാട്ടില്‍ ഇതിനോടകം തന്നെ വിജയം നേടിയ ചിത്രം ജനുവരി 26നു കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തും. സത്യമംഗലം കാട്ടിലെ പതിറ്റാണ്ടുകാലായി നിരോധിക്കപ്പെട്ട റൂട്ട് നമ്പര്‍ 17 എന്ന പാതയുമായി ബന്ധപെട്ടാണ് കഥ വികസിക്കുന്നത്. ആ പാതയിലേക്കു ഒരുകൂട്ടം ആളുകള്‍ കടക്കാന്‍ ശ്രമിക്കുന്നതും ദാരുണമായി കൊലപ്പെടുന്നതും കഥയെ മുന്നോട്ട് കൊണ്ടുപോകുന്നു ,കൊടും വനത്തിന്റെ നിഗൂഢതയിലേക്ക് പ്രേക്ഷകനെ കൊണ്ടുപോകുന്ന ചിത്രം നല്ലൊരു ത്രില്ലര്‍ അനുഭവം സമ്മാനിക്കുമെന്നാണ് അണിയറക്കാരുടെ അവകാശവാദം. അമര്‍ രാമചന്ദ്രന്, മാസ്റ്റര്‍ നിഹാല്‍, അകില് പ്രഭാകരന്, ജെന്നിഫര്‍, ബിന്ദു, കാശി വിശ്വനാഥന്, ടൈറ്റസ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.