കോഴിക്കോട് ചക്കിട്ടപാറയിൽ ഭിന്നശേഷിക്കാരനായ വളയത്തു ജോസഫ് (74)എന്ന പാപ്പച്ചനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വികലാംഗ പെൻഷൻ മാസങ്ങളായി മുടങ്ങിയതിനെ തുടർന്ന് അദ്ദേഹം ആത്മഹത്യ ചെയ്യുമെന്ന് കാണിച്ച് പഞ്ചായത്ത് ഓഫീസിൽ കത്ത് നൽകിയിരുന്നു. കഴിഞ്ഞ അഞ്ചുമാസമായി പെൻഷൻ മുടങ്ങിയതിനെ തുടർന്ന് കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. ഭിന്നശേഷിക്കാരൻ ആയതിനാൽ മറ്റു വരുമാന മാർഗം ഒന്നുംതന്നെയില്ല. സാമ്പത്തിക പരാധീനത മൂലമാണ് അദ്ദേഹം ആത്മഹത്യ ചെയ്തത് എന്നാണ് സൂചന.