ഏഴു വയസു വ്യത്യാസമുള്ള അമ്മയും മകളും
വെറും ഏഴു വയസിന്റെ വ്യത്യാസമുള്ള അമ്മയും മകളും. 29 വയസുള്ള അമ്മയ്ക്ക് 22 വയസുള്ള മകള്‍. അതെങ്ങനെയെന്ന് അദ്ഭുതം തോന്നുന്നുണ്ടാകും അല്ലേ. സാമൂഹ്യ മാധ്യമങ്ങളിലും അവിശ്വസനീയമെന്നു ചര്‍ച്ചയായ വിശേഷമാണിത്. അമേരിക്കയിലെ സാവന ചാപ്പിനും മകള്‍ ടിസ്സിയും. ഇരുവരും ടിക്ടോക്കില്‍ വൈറലായ അമ്മയും മകളുമാണ്. ഇരുവരും ഒരുമിച്ചുള്ള ഡാന്‍സിന്റെയും മറ്റും വീഡിയോ ഇവര്‍ ടിക്ടോക്കില്‍ പങ്കുവയ്ക്കാറുണ്ട്. ടിക് ടോക്കില്‍ മൂന്നേമുക്കല്‍ ലക്ഷവും ഇന്‍സ്റ്റഗ്രാമില്‍ 1.18 ലക്ഷവും ഫോളോവേഴ്സുണ്ട്. ടിക് ടോക്കില്‍ 25 ലക്ഷം വ്യൂസുള്ള പോസ്റ്റുകളുണ്ട്. ഇരുവരും സഹോദരിമാരാണോ, ഇരട്ടകളാണോയെന്നു പലരും സംശയിക്കാറുണ്ട്. എന്നാല്‍, തങ്ങള്‍ അമ്മയും മകളുമാണെന്ന മറുപടി വിശ്വസിക്കാന്‍ എല്ലാവരും മടിക്കുകയാണ്. ടിസ്സിയുടെ രണ്ടാനമ്മയാണ് സാവന. അച്ഛന്‍ ക്രിസ് രണ്ടാമത് വിവാഹം കഴിച്ച സാവന ചാപ്പിന് 29 വയസു മാത്രം. ക്രിസ്സും സാവനയും തമ്മില്‍ 16 വയസിന്റെ വ്യത്യാസം ഉണ്ട്. ‘തന്നേക്കാള്‍ വെറും ഏഴ് വയസുമാത്രം മൂത്ത ഒരാളെയാണ് വിവാഹം ചെയ്യുന്നതെന്ന് ആദ്യം അറിഞ്ഞപ്പോള്‍ വിഷമം തോന്നിയെന്നാണ് ടിസ്സി പറയുന്നത്. എന്നാല്‍, അവള്‍ ആ യാഥാര്‍ത്ഥ്യം അംഗീകരിച്ചു. വിവാഹത്തിനുശേഷം തങ്ങള്‍ നല്ല കൂട്ടുകാരികളായി എന്നാണ് ഇപ്പോള്‍ ഇരുവരും പറയുന്നത്.