റിപ്പബ്ലിക് ദിന പരേഡിനുള്ള തയ്യാറെടുപ്പുകൾ കർത്തവ്യപഥിൽ പുരോഗമിക്കുന്നു. മിസൈൽ ലോഞ്ചർ മുതൽ യുദ്ധടാങ്കുകൾ വരെ പരേഡിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻ കരസേന.ഇന്ത്യൻ കരസേന തദ്ദേശീയമായി നിർമ്മിച്ച യുദ്ധടാങ്കറുകളും സൈനിക വാഹനങ്ങളും പരേഡിനായി എത്തിച്ചു കഴിഞ്ഞു. ടി90 ഭീഷ്മ ടാങ്ക്, നാഗ് മിസൈൽ സംവിധാനം, പിനാക മൾട്ടിപ്പിൾ ലോഞ്ചർ തുടങ്ങി അത്യാധുനിക കവച വാഹന സംവിധാനം എന്നിവ പരേഡിൽ അണിനിരക്കും.റഡാർ സംവിധാനം, എംഎഫ് റഡാർ, പുതിയ ഡ്രോൺ ജാമറുകൾ എന്നിവയും ഉണ്ട്. സേനയുടെ ആധുനികവൽക്കരണത്തിന് തദ്ദേശീയമായി നിർമ്മിച്ച വാഹനങ്ങളും ആയുധങ്ങളും പരേഡിനായി ഇത്തവണ എത്തിച്ചിട്ടുണ്ട്.