ഷെയ്ന് നിഗം ആദ്യമായി തമിഴില്‍ അഭിനയിക്കുന്ന ‘ മദ്രാസ്കാരന്’ എന്ന ചിത്രത്തിന്റെ പ്രൊമോ വീഡിയോ പുറത്തിറങ്ങി. സോഷ്യല്‍ മീഡിയയിലൂടെ നടന് ദുല്‍ഖര്‍ സല്‍മാനാണ് വീഡിയോ പുറത്തു വിട്ടത്. വളരെ വ്യത്യസ്തമായ ഒരു പ്രൊമോ വീഡിയോ ആയതിനാല്‍ തന്നെ നിരവധി പേരാണ് ആശംസകളുമായി വീഡിയോയ്ക്ക് താഴെ എത്തിയത്. മലയാള സിനിമയിലെ മികച്ച നടന്മാരില് ഒരാളായ ഷെയ്ന് നിഗം ഒടുവില്‍ തമിഴ് സിനിമാ ലോകത്തേക്കും എത്തുകയാണ്. കുമ്പളങ്ങി നെറ്റ്സ്, ഇഷ്ക്ക്, ഭൂതകാലം, ആര്. ഡി. എക്സ് തുടങ്ങിയ നിരവധി ചിത്രങ്ങള്‍ ഷെയ്നിന്റെ കരിയറില്‍ മികച്ചതായുണ്ട്. ഈ ചിത്രവും കരിയറില്‍ ഒരു നാഴികക്കലാകും എന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. കലൈയരസന്‍, നിഹാരിക കൊനിഡേല തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ എത്തുന്നുണ്ട്. വാലി മോഹന്‍ദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എസ്.ആര് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബി. ജഗദീഷ് നിര്‍മ്മിക്കുന്ന ആദ്യചിത്രമാണ് ‘മദ്രാസ്കാരന്’.