ആവേശം അവസാന ഓവര്‍ വരെ നീണ്ട രണ്ടാം ട്വന്റി-20 മത്സരത്തില്‍ വിന്‍ഡീസിന് അഞ്ച് വിക്കറ്റ് വിജയം. ഇതോടെ വിന്‍ഡീസ് പരമ്പരയില്‍ ഒപ്പമെത്തി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 19.4 ഓവറില്‍ 138 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു. നാലോവറില്‍ വെറും 17 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ ഒബേദ് മക്കോയിയാണ് ഇന്ത്യയെ തകര്‍ത്തത്. മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് നാല് ബോളുകള്‍ ശേഷിക്കേ വിജയതീരത്തെത്തി. ലഗേജ് എത്താന്‍ വൈകിയത് മൂലം മൂന്ന് മണിക്കൂര്‍ വൈകിയാണ് മത്സരം തുടങ്ങിയത്.