പ്രപഞ്ചത്തേയും മനുഷ്യനേയും ദൈവം സൃഷ്ടിച്ചതാണെന്നു കരുതുന്ന സൃഷ്ടിവാദവും, ഒരു ഏകകോശജീവിയുടെ സന്തതിപരമ്പരകള്‍ പരിണമിച്ചാണ് മനുഷ്യരുണ്ടായതെന്നു സമര്‍ത്ഥിക്കുന്ന പരിണാമവാദത്തേയും ശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ ഒരേപോലെ വിമര്‍ശിക്കുന്ന പഠനഗ്രന്ഥം. മനുഷ്യനുള്‍പ്പടെയുള്ള വ്യത്യസ്ത ജീവജാതികളുടെ ബീജങ്ങള്‍ ഒരുമിച്ചോ, വലിയ ദൈര്‍ഘ്യമില്ലാത്ത ഒരു കാലഘട്ടത്തിനുള്ളിലോ പ്രകൃതിയില്‍ പലയിടത്തും രൂപപ്പെട്ടു വരികയാണുണ്ടായതെന്ന് മെഡിക്കല്‍ ഡോക്ടറായ ഗ്രന്ഥകാരന് ഈ പുസ്തകത്തില്‍ സമര്‍ത്ഥിക്കുന്നു. ‘മനുഷ്യന്റെ ഉത്ഭവം’. ഡോ. എന്‍.കെ മുഹമ്മദ് ബഷീര്‍. ഒലീവ് പബ്ളിക്കേഷന്‍സ്. വില 1,169 രൂപ.