സഹകരണ നിക്ഷേപ സമാഹരണം ജനുവരി പത്തിന് ആരംഭിക്കും.സഹകരണ മേഖലയിൽ നിലനിൽക്കുന്ന പ്രതിസന്ധി ഒഴിവാക്കുന്നതിനാണ് നിക്ഷേപ സമാഹരണം നടത്തുന്നത് എന്ന് മന്ത്രി വി.എന്‍ വാസവന് പറഞ്ഞു. വായ്പ മേഖലയിൽ നിക്ഷേപങ്ങൾ വർദ്ധിപ്പിക്കുക, കൂടുതൽ യുവജനങ്ങളെ സഹകരണ ബാങ്കുകളിലെ അംഗങ്ങളാക്കി മാറ്റുക, ഓരോ വീട്ടിൽ നിന്നും ഓരോ പുതിയ അക്കൗണ്ട് തുടങ്ങുക എന്നിവയൊക്കെയാണ് പ്രധാന ലക്ഷ്യങ്ങൾ. സഹകരണ നിക്ഷേപ സമാഹരണം ക്യാമ്പയിന് ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന രീതിയിലാണ് നടത്തുന്നത്.
ജനുവരി പത്തു മുതൽ ഫെബ്രുവരി 10 വരെയുള്ള നിക്ഷേപ സമാഹരണത്തിലൂടെ 9000 കോടി രൂപയുടെ നിക്ഷേപം സമാഹരിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി അറിയിച്ചു.നിക്ഷേപങ്ങള്‍ക്ക് സഹകരണ രജിസ്ട്രാര്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍ പ്രകാരമുള്ള പരമാവധി പലിശ നല്‍കുമെന്നും മന്ത്രി വാസവന് അറിയിച്ചു.