lpg 1

വാണിജ്യ എൽപിജിയുടെ വില കുറച്ചു.ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, മറ്റ് വ്യാപാര സ്ഥാപനങ്ങൾ എന്നിവ ഉപയോഗിക്കുന്ന വാണിജ്യ എൽപിജിയുടെ 19 കിലോ സിലിണ്ടറിന് 36 രൂപയുടെ കുറവ്‌. 1991 രൂപയാണ് പുതിയ വാണിജ്യ സിലിണ്ടറിന്റെ വില. വീടുകളിൽ ഉപയോഗിക്കുന്ന പാചക വാതക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.

സംസ്ഥാനത്ത് ഇന്നുമുതൽ തീവ്രമഴയ്ക്ക് സാധ്യത എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് ഓറഞ്ച് അല‍ർട്ട് . ഇടിമിന്നലോടുകൂടി തുടര്‍ച്ചയായി മഴ പെയ്യുന്നതിനാൽ ചെറു മിന്നൽ പ്രളയമുണ്ടാകാൻ സാധ്യത എന്ന്  കാലാവസ്ഥാ വിദഗ്ദ്ധർ പറയുന്നു. തീരദേശമേഖലയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. മലയോര മേഖലയിലെ രാത്രികാല യാത്ര ഒഴിവാക്കണം.ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

കാലവർഷം ശക്തമാകുന്ന സാഹചര്യത്തിൽ ഓരോ കോൺഗ്രസ്സുകാരനും കൈ മെയ് മറന്ന് ദുരിതാശ്വാസ പ്രവർത്തങ്ങളിൽ സജീവമാകാൻ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി  ആഹ്വാനം ചെയ്തു.

സംസ്ഥാനത്തെ പ്ലസ് വൺ ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന്റെ ട്രയൽ അലോട്ട്മെന്‍റിന്‍റെ സമയം ഇന്ന് വൈകിട്ട് 5  മണിയോടെ അവസാനിക്കും. വിദ്യാർത്ഥികളുടെ ആവശ്യം മാനിച്ചാണ് വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച ട്രയൽ അലോട്ട്മെന്റിന്റെ സമയം ഇന്ന് വരെ  നീട്ടി നൽകിയത് എന്ന മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

ലിംഗസമത്വത്തിനെതിരെയല്ല താൻ പറഞ്ഞതെന്ന് എം.കെ മുനീർ. ബാലുശ്ശേരിയില്‍ ന്യൂട്രാലിറ്റിയുടെ ഭാഗമായി പെണ്‍കുട്ടികളോട് പാന്‍റും ഷര്‍ട്ടുമിടാന്‍ പറഞ്ഞു. എന്തുകൊണ്ട് തിരിച്ചായിക്കൂടാ? എന്ന് മാത്രമാണ് പറഞ്ഞത്. ജെന്‍റര്‍ ന്യൂട്രാലിറ്റി എന്ന പേരില്‍ സിപിഎം  പാഠ്യ പദ്ധതിയിൽ മതനിരാസം ഒളിച്ചുകടത്തുകയാണ്. താൻ പറഞ്ഞതിനെ തെറ്റായി മാധ്യമങ്ങൾ എടുത്തുകാണിച്ചതാണ്.താൻ പറഞ്ഞത്  ലിംഗസമത്വം തീരുമാനിക്കുന്നത് പുരുഷാധിപത്യമാണ് എന്നാണ്.

ഇന്ധന വില വര്‍ധന ജി എസ് ടി നിരക്ക് വർധന തുടങ്ങിയ വിഷയങ്ങളിൽ ചർച്ച എന്ന പ്രതിപക്ഷ ആവശ്യം മാനിച്ച് ഇന്ന് ലോക് സഭയില്‍ ചര്‍ച്ച നടക്കും. വര്‍ഷകാല സമ്മേളനം തുടങ്ങിയത് മുതല്‍ പ്രതിപക്ഷം ഉന്നയിച്ച ആവശ്യം സര്‍ക്കാര്‍ അവഗണിച്ചിരുന്നു. രാജ്യസഭയില്‍ നാളെയാകും ചര്‍ച്ച.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *