പ്രധാനമന്ത്രി നരേന്ദ്രമോദി ഏവർക്കും പുതുവത്സരാശംസകൾ നേർന്നു.പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻകീ ബാത്തിലാണ് അദ്ദേഹം ആശംസകളറിയിച്ചത്.ഈ വർഷം രാജ്യം കായിക മത്സരങ്ങളിലും, ഓസ്കറിലും ഏറെ നേട്ടങ്ങൾ സ്വന്തമാക്കിയെന്ന് അദ്ദേഹം പറഞ്ഞു.ജീവിത ശൈലി രോഗങ്ങളെ കുറിച്ച് ശ്രദ്ധ വേണമെന്നും അദ്ദേഹം പറഞ്ഞു.മില്ലറ്റ് അടിസ്ഥാനമാക്കിയ സ്റ്റാർട്ടപ്പുകളെ പ്രധാനമന്ത്രി പരിചയപ്പെടുത്തി. ഈ വർഷത്തെ അവസാനത്തെ മൻകീ ബാത് ആണ് ഇന്നത്തേത്.