ബേസില്‍ ജോസഫിനെ പ്രധാന കഥാപാത്രമാക്കി നവാഗതനായ നിതീഷ് സഹദേവ് സംവിധാനം ചെയ്ത കോമഡി- എന്റര്‍ടൈന്‍മെന്റ് ചിത്രമാണ് ‘ഫാലിമി’. ബേസില്‍ ജോസെഫിനെ കൂടാതെ ജഗദീഷ്, മഞ്ജു പിള്ള, സന്ദീപ് പ്രദീപ്, മീന രാജ് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക പ്രതികരണമായിരുന്നു ഫാലിമിക്ക് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുയകയാണ്. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രമെത്തുന്നത്. നാളെയാണ് സ്ട്രീമിംഗ് ആരംഭിക്കുന്നത്. ബേസില്‍ ജോസഫിനൊപ്പം തന്നെ ജഗദീഷിന്റെയും മഞ്ജു പിള്ളയുടെയും പ്രകടനവും ചിത്രത്തില്‍ ശ്രദ്ധേയമായിരുന്നു. നിതീഷ് സഹദേവും, സാഞ്ചോ ജോസഫും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ബബ്ലു അജു ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ വിഷ്ണു വിജയ് ആണ് സംഗീതമൊരുക്കുന്നത്. ജാനേ മന്‍, ജയ ജയ ജയ ജയഹേ എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളായ ചിയേഴ്‌സ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ലക്ഷ്മി വാര്യരും, ഗണേഷ് മേനോനും, അമല്‍ പോള്‍സണും ചേര്‍ന്നാണ് ഫാലിമി നിര്‍മ്മിക്കുന്നത്.