സുൽത്താൻ ബത്തേരി വാകേരിയിൽ കഴിഞ്ഞ ദിവസം പ്രജീഷ് എന്ന യുവാവിനെ കടുവ കടിച്ചു കൊന്നിരുന്നു. ഇതേ തുടർന്ന് കടുവയെ വെടിവെക്കാൻ സർക്കാർ ഉത്തരവ് നൽകി. ഈ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപെട്ട് ഹർജി വരുകയും എന്നാൽ ഒരു മനുഷ്യ ജീവൻ നഷ്ടമായതിനെ എങ്ങനെ കുറച്ച് കാണുമെന്ന ചോദ്യമുയര്‍ത്തി ഹൈക്കോടതി ഹര്‍ജി തള്ളുകയും ചെയ്തു. പ്രശസ്തിക്ക് വേണ്ടിയാണോ ഇത്തരത്തിലൊരു വിഷയത്തിൽ ഹർജി സമര്‍പ്പിച്ചതെന്ന് ആരാഞ്ഞ കോടതി ഹർജിക്കാരന് 25,000 രൂപ പിഴയും ചുമത്തി.