ഗൂഢാലോചനക്ക് മുഖ്യമന്ത്രി നേതൃത്വം നൽകിയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. അക്രമികൾക്കെതിരായ ദുർബല വകുപ്പുകൾ നിലനിൽക്കില്ലെന്ന് ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും അറിയിച്ചിട്ടുണ്ടെന്നും , മുഖ്യമന്ത്രിയുടെ കാറിന് ഷൂ എറിഞ്ഞവർക്കെതിരെ ചുമത്തിയ വകുപ്പുകൾ ഏതാണെന്നും അദ്ദേഹം ചോദിച്ചു. പൊലീസ് വാഹനത്തിലാണ് അക്രമികളെ കൊണ്ടുവന്നതെന്നും തിരിച്ച് കൊണ്ടു പോയതെന്നും ആരിഫ് മുഹമ്മദ് ഖാന് ആരോപിച്ചു.