ഡിസംബര്‍ 1ന് റിലീസ് ചെയ്യുന്ന ‘ഡാന്‍സ് പാര്‍ട്ടി’യിലെ മൂന്നാം ഗാനം പുറത്തിറക്കി. ആദ്യം റിലീസ് ചെയ്ത രണ്ട് ഗാനങ്ങള്‍ ഡാന്‍സ് നമ്പറുകളായിരുന്നെങ്കില് ഈ ഗാനം ഒരു പ്രണായര്‍ദ്രമായ മെലഡിയാണ്. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് ബിജിബാല്‍ ഈണം പകര്‍ന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് സംഗീത ശ്രീകാന്ത് ആണ്. ‘ചിലു ചിലു ചിലങ്കങ്ങള്‍ അണിയാം ഞാന്‍’… എന്നു തുടങ്ങുന്ന ഗാനത്തില്‍ ചിത്രത്തിലെ നായകനായ വിഷ്ണു ഉണ്ണികൃഷ്ണനും നായിക ശ്രദ്ധ ഗോകുലുമാണ് അഭിനയിക്കുന്നത്. ഓള്‍ഗ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റെജി പ്രോത്താസിസും നൈസി റെജിയും നിര്‍മ്മിച്ച് സോഹന്‍ സീനുലാല്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഡാന്‍സ് പാര്‍ട്ടി ഡിസംബര്‍ ഒന്നിന് നൂറ്റമ്പതോളം തീയ്യേറ്ററുകളിലാണ് പ്രദര്‍ശനത്തിനെത്തുന്നത്. ലെന, സാജു നവോദയ, ഫുക്രു, ബിനു തൃക്കാക്കര, മെക്കാര്‍ട്ടിന്‍, അഭിലാഷ് പട്ടാളം, നാരായണന്‍കുട്ടി, ജോളി ചിറയത്ത്, അമര എസ് പല്ലവി,സംജാദ് ബ്രൈറ്റ്, ഫൈസല്‍, ഷിനില്‍, ഗോപാല്‍ജി, ജാനകി ദേവി, ജിനി, സുശീല്‍, ബിന്ദു, ഫ്രെഡ്ഡി, അഡ്വ. വിജയകുമാര്‍, ഗോപാലകൃഷ്ണന് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.