ചിയേഴ്സ് എന്റര്‍ടൈന്‍മെന്റ്‌സും സൂപ്പര്‍ ഡ്യൂപ്പര്‍ സിനിമയും ചേര്‍ന്നു നിര്‍മ്മിച്ചു നവാഗതനായ നിര്‍മ്മല്‍ സഹദേവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഫാലിമി’. ബേസില്‍ ജോസഫും ചിയേഴ്സ് എന്റര്‍ടൈന്‍മെന്റസും ഒന്നിക്കുന്ന ചിത്രം കൂടെയാണ് ഫാലിമി. പേര് സൂചിപ്പിക്കും പോലെയൊരു ഫാമിലി എന്റെര്‍റ്റൈനര്‍ ആയ ചിത്രത്തിന്റെ ട്രെയിലര്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വന്നിരിക്കുകയാണ്. ബേസില്‍ ജോസഫ് നായകനാകുന്ന ചിത്രത്തില്‍ ജഗദീഷും മഞ്ജു പിള്ളയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തിരുവനന്തപുരത്തു നിന്നൊരു കുടുംബം വാരണാസിയിലേക്ക് നടത്തുന്ന ഒരു യാത്രയും അതിനിടയില്‍ നടക്കുന്ന രസകരവും ഹൃദ്യവുമായ സംഭവങ്ങളാണ് ചിത്രം പറയുന്നത്. ബേസിലും ജഗദീഷും അച്ഛനും മകനുമായി ആണ് ചിത്രത്തിലെത്തുന്നത്. സന്ദീപ് പ്രദീപ്, മീനാരാജ്, ജോമോന്‍ ജ്യോതിര്‍, അഭിറാം രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ ഫാലിമിയിലെ മറ്റു വേഷങ്ങളില്‍ എത്തുന്നു . കുടുംബ ബന്ധങ്ങളിലെ ഇണക്കവും പിണക്കവും രസകരമായി അവതരിപ്പിക്കുന്ന ചിത്രം നവംബര്‍ 17 ന് തീയേറ്ററുകളില്‍ എത്തും. സംവിധായകന്‍ നിതീഷ് സഹദേവും സാഞ്ചോ ജോസഫും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.