mid day hd 5

ഇസ്രായേൽ പലസ്തീൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ സംഘ‍ർത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1600 കടന്നു. 900 ഇസ്രായേലികൾക്കും 700 ഗാസ നിവാസികൾക്കുമാണ് ജീവൻ നഷ്ടമായത്. അതോടൊപ്പം ഇസ്രായേലിനെതിരെ നീണ്ട പോരാട്ടത്തിന് തയ്യാറാണെന്ന് ഹമാസ്. 2014 ൽ 51 ദിവസം പൊരുതിയിരുന്നുവെന്നും,ഇപ്പോൾ മാസങ്ങൾ പൊരുതാനുള്ള കരുതൽ ശേഖരമുണ്ട്. അമേരിക്കയിൽ തടവിലാക്കപ്പെട്ട പലസ്ഥിനികളെ വിട്ടായക്കണമെന്നും ഹമാസ് ആവശ്യപ്പെട്ടു. യുദ്ധത്തിൽ ഞങ്ങൾക്കൊപ്പം ചേരാൻ സുഹൃത്തുക്കൾ തയ്യാറാണ്. ഗാസ തകർത്താൽ നരകത്തിന്റെ വാതിലുകൾ ഇസ്രായേൽ തുറക്കേണ്ടി വരുവെന്നും ഹമാസ് പറയുന്നു.

ഹമാസ് സംഘം ഇസ്രയേലിൽ കൊലപ്പെടുത്തിയതും തട്ടിക്കൊണ്ടുപോയതും ഇരുപതിലേറെ രാജ്യങ്ങളുടെ പൗരന്മാരെയെന്ന് സ്ഥിരീകരണം. 11 അമേരിക്കക്കാരും 18 തായ്‌ലന്റുകാരും ഏഴു അർജന്റീനക്കാരും അടക്കം ആക്രമണത്തിൽ കൊല്ലപ്പെട്ടു. മുപ്പതുപേരെ ഹമാസ് ഗാസയിലേക്ക് തട്ടിക്കൊണ്ടു പോയതായും ആയുധധാരികളായ ഹമാസ് സംഘം ഇപ്പോഴും ജനവാസ മേഖലകളിലുണ്ടെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു സ്ഥിരീകരിച്ചു.

ഇസ്രയേല്‍ ഹമാസ് യുദ്ധത്തിനിടെ പലസ്തീന്‍ പ്രസിഡന്‍റ് മഹമൂദ് അബ്ബാസ് റഷ്യ സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ട്. ഹമാസിനെ മാത്രമായി കുറ്റപ്പെടുത്താനാവില്ലെന്ന നിലപാടിലാണ് റഷ്യ. ഇതിനിടെയാണ് പലസ്തീന്‍ പ്രസിഡന്‍റിന്‍റെ റഷ്യന്‍ സന്ദര്‍ശനം. റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്.

ഇസ്രയേൽ ഹമാസ് യുദ്ധം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇസ്രയേലിലെ മലയാളികളുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 7000 ത്തോളം മലയാളികൾ ഇസ്രായേലിൽ ഉണ്ട്. ഇവരുടെ സുരക്ഷ ഉറപ്പാക്കാൻ സാധ്യമായ എല്ലാ രീതിയിലും ഇടപെടണമെന്ന് മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെടുന്നു.

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ഇനിയും കൂട്ടേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. വൈദ്യുതി പുറത്ത് നിന്ന് വാങ്ങുമ്പോള്‍ അവരാണ് വില നിശ്ചയിക്കുന്നത്. വില വർദ്ധനവ് തീരുമാനിക്കുന്നത് റെഗുലേറ്ററി കമ്മീഷനാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു

ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരെ നിയമന കോഴ ആരോപണമുന്നയിച്ച കേസിലെ പരാതിക്കാരൻ ഹരിദാസിന്റെ രഹസ്യ മൊഴി രേഖപ്പെടുത്തും. തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കന്റോൺമെന്റ് എസ് എച്ച് ഒ ഇതിനായി അപേക്ഷ നൽകും. കേസിലെ മറ്റൊരു പ്രതി റഹീസിനെയും ഇന്ന് കസ്റ്റഡിയിൽ വാങ്ങുമെന്നാണ് സൂചന.

കായിക താരങ്ങൾ കേരളം വിട്ടുപോവുകയാണെന്നും, ഉള്ളവരെ ഓടിക്കല്ലേ എന്നും കോടതി.അത്‍ലറ്റ് രഞ്ജിത്ത് മഹേശ്വരിയുടെ ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമർശം.രാജ്യത്തിനായി രാജ്യാന്തര വേദികളില്‍ അഭിമാന നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടും സംസ്ഥാന സര്‍ക്കാര്‍ ജോലിയും പാരിതോഷികവും നല്‍കാതെ അവഗണിക്കുന്നതിനെതിരെ കേരളത്തിലെ കായികതാരങ്ങള്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഹാജരാകണമെന്ന് കോടതി. മുഴുവൻ പ്രതികളോടും ഹാജരാകാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്. വിടുതൽ ഹർജി ഈ മാസം 25 ന് പരിഗണിക്കും.

പിഎംഎ സലാമിനെതിരെ സമസ്തയിലെ ഒരു വിഭാഗം ഉയർത്തിയ പ്രതിഷേധത്തെ തള്ളിയ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ പരാമര്‍ശത്തിനെതിരെ കെ ടി ജലീല്‍. തലയും വാലുമുണ്ടാകാൻ സമസ്ത ഒരു മീനല്ലെന്നും കേരളത്തിലെ ഏറ്റവും വലിയ പണ്ഡിതസഭയുടെ തലയും ഉടലും ഒന്നാണെന്നും കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കരിപ്പൂരിൽ സ്വർണ്ണക്കടത്തിന് ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന സംഘം.മലപ്പുറം എസ്പി എസ്. സുജിത് ദാസിൻ്റെ നേതൃത്വത്തിലാണ് സ്വർണ്ണക്കടത്ത് ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന സംഘത്തെ വലയിലാക്കിയത്. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി ഷെഡ്യൂൾ അടങ്ങുന്ന ലിസ്റ്റ് കടത്തുസംഘത്തിൻ്റെ പക്കൽ നിന്ന് പൊലീസിന് ലഭിച്ചിരുന്നു. ഈ സംഘം കരിപ്പൂർ വഴി 60 പ്രാവശ്യം സ്വർണം കടത്തിയത് സംബന്ധിച്ച് പൊലീസിന് തെളിവ് ലഭിച്ചു.

ലോക്സഭ തെരഞ്ഞെടുപ്പില്‍ വടകരയില്‍ മത്സരിക്കണോയെന്ന് പാർട്ടി തീരുമാനിക്കുമെന്ന് കെ.മുരളീധരന്‍.പാർട്ടി തീരുമാനം അനുസരിക്കും. തന്‍റെ അസൗകര്യം അറിയിച്ചു. എന്നാൽ പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കാശ്മീരിനെക്കുറിച്ചുള്ള വിവാദ പരാമർശത്തില്‍ കെ ടി ജലീലിനെതിരായ കേസ് അവസാനിപ്പിക്കുന്നു. പരാതിക്കാരന് പൊലീസ് നോട്ടീസ് അയച്ചു. ആക്ഷേപം ഉണ്ടെങ്കില്‍ കോടതിയെ സമീപിക്കാനാണ് നിര്‍ദ്ദേശം. കലാപാഹ്വാനത്തിനുളള വകുപ്പ് ചുമത്തിയ കേസിലാണ് പൊലീസിന്റെ പിന്മാറ്റം.

നിയമനത്തട്ടിപ്പ് വിവാദത്തിൽ ചില കാര്യങ്ങൾ പറയാനുണ്ടെന്നും എന്നാൽ, ഇപ്പോൾ അന്വേഷണം നടക്കുകയാണ് അത് കഴിയട്ടെയെന്നും മന്ത്രി വീണാ ജോർജ് .കൈക്കൂലി വാങ്ങിയത് തന്റെ ബന്ധുവാണെന്ന് പറഞ്ഞവരുണ്ട് അവർ ആദ്യം പ്രതികരിക്കട്ടെയെന്നും,സർക്കാരിനെതിരെ നടക്കുന്ന പ്രവർത്തനങ്ങളുടെ ഏറ്റവും വലിയ ഉദാഹരണമാണ് ഈ ആരോപണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

നിയമനത്തട്ടിപ്പില്‍ സര്‍ക്കാരിനും ആരോഗ്യമന്ത്രിക്കും ഓഫീസിനും എതിരെ ആസൂത്രിതമായി നടത്തിയ ഗൂഢാലോചന പകല്‍വെളിച്ചം പോലെ വ്യക്തമായെന്നും, അന്വേഷണം ദ്രുതഗതിയില്‍ മുന്നോട്ടുപോകണമെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍.

പലസ്തീൻ ഇസ്രയേൽ ഏറ്റുമുട്ടലിൽ കോൺഗ്രസ് പ്രവർത്തക സമിതിയിൽ അഭിപ്രായ ഭിന്നത. പലസ്തീനായി വാദിച്ച രമേശ് ചെന്നിത്തലയെ എംപിമാർ എതിർത്തു. ഇക്കാര്യത്തിൽ വ്യക്തത വരുത്തി എ.ഐ.സി.സി പുതിയ പ്രസ്താവന ഇറക്കിയേക്കും.

സ്വന്തം വകുപ്പിന് കീഴിലെ കൂടുതൽ അനധികൃത നിയമനത്തിന് തൊഴിൽ മന്ത്രി വി ശിവൻകുട്ടി ഇടപെട്ടതിന്‍റെ തെളിവുകൾ പുറത്തു വന്നു. ഡിവൈഎഫ്ഐ വനിതാ നേതാവിന് പുറമെ പത്ത് പേരെ കൂടി കിലെയിൽ പിൻവാതിൽ വഴി നിയമിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.മുന്‍കൂര്‍ അനുവാദം കൂടാതെ കിലെയില്‍ നിയമനം പാടില്ലെന്നുള്ളത് പിണറായി മന്ത്രിസഭ 2019 ലെടുത്ത തീരുമാനങ്ങളിലൊന്നായിരുന്നു.

അഖില്‍ സജീവ് കിഫ്ബിയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം തട്ടിയ കേസില്‍ സിഐടിയു ഓഫിസില്‍വച്ച് പണംവാങ്ങിയെന്നും. കിഫ്ബിയുടെ പേരില്‍ വ്യാജ നിയമന ഉത്തരവ് നല്‍കിയെന്നും എഫ്.ഐ.ആര്‍ .

പരീക്ഷകളിലെ ആള്‍മാറാട്ടം കര്‍ശനമായി കൈകാര്യം ചെയ്യണമെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ ജോലി ലഭിക്കുന്നതിന് വേണ്ടിയുള്ള തട്ടിപ്പ് അംഗീകരിക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. വിഎസ് എസ്‌സി പരീക്ഷാക്രമക്കേട് കേസില്‍ ഹരിയാന സ്വദേശി അമിതിന്‍റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശം.

കോഴിക്കോട് ജീപ്പിന് നേരെ പെട്രോൾ ബോംബേറുണ്ടായി. മെഡിക്കൽ കോളേജിന് മുമ്പിൽ നിർത്തിയിട്ടിരുന്ന ജീപ്പിന് നേരെ, ബൈക്കിലെത്തിയ സംഘമാണ് പെട്രോൾ ബോംബെറിഞ്ഞത്.പൂവാട്ടുപറമ്പിൽ രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിന്റ തുടർച്ചയാണിതെന്നാണ് റിപ്പോർട്ട്.

രാജസ്ഥാൻ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പാർട്ടി ആരേയും ഉയർത്തിക്കാട്ടുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് . തെരഞ്ഞെടുപ്പിന് ശേഷം തീരുമാനം എടുക്കും.താൻ അടുത്ത മുഖ്യമന്ത്രിയാകുമോയെന്ന് പറയാനാവില്ല .അശോക് ഗലോട്ടിനോട് ഭിന്നതയില്ല .താൻ ഉയർത്തിയത് ജനകീയ വിഷയങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

അഫ്ഗാനിസ്ഥാനെ വലച്ച ഭൂകമ്പത്തില്‍ മരണ സംഖ്യ 4000 കടന്നതായി അധികൃതര്‍. ശനിയാഴ്ചയുണ്ടായ ഭൂകമ്പം അഫ്ഗാനിസ്ഥാന്റെ പശ്ചിമ മേഖലയിലാണ് സാരമായി ബാധിച്ചത്. രണ്ടായിരത്തിലധികം വീടുകളാണ് തുടര്‍ച്ചയായുണ്ടായ രണ്ട് ഭൂകമ്പങ്ങളില്‍ തകര്‍ന്നടിഞ്ഞതെന്നാണ് അഫ്ഗാനിസ്ഥാനിലെ ദേശീയ ദുരന്ത നിവാരണ അതോറിറ്റി വിശദമാക്കുന്നത്.

ക്ഷേത്ര സന്ദര്‍ശനത്തിന് എത്തുന്നവര്‍ക്ക് ഡ്രസ് കോഡ് നടപ്പിലാക്കാനൊരുങ്ങി ഒഡിഷയിലെ ജഗന്നാഥ ക്ഷേത്രം. ക്ഷേത്രത്തിനുള്ളില്‍ മാന്യതയ്ക്ക് നിരക്കാത്ത വസ്ത്രം ധരിച്ച് ആളുകള്‍ എത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയാണ് നിതീ സബ് കമ്മിറ്റിയുടെ തീരുമാനം.

ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെ ഏകദിന ലോകകപ്പ് അരങ്ങേറ്റം വൈകും. ഡങ്കിപ്പനിയെ തുടര്‍ന്ന് താരത്തെ വീണ്ടും ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുണ്ടായി.നാളെ അഫ്ഗാനിസ്ഥാനെതിരെ കളിക്കാനാകില്ലെന്നും ബിസിസിഐയുടെ ഔദ്യോഗിക കുറിപ്പ് വന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഹാജരാകണമെന്ന് കോടതി. മുഴുവൻ പ്രതികളോടും ഹാജരാകാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്. വിടുതൽ ഹർജി ഈ മാസം 25 ന് പരിഗണിക്കും.

പിഎംഎ സലാമിനെതിരെ സമസ്തയിലെ ഒരു വിഭാഗം ഉയർത്തിയ പ്രതിഷേധത്തെ തള്ളിയ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ പരാമര്‍ശത്തിനെതിരെ കെ ടി ജലീല്‍. തലയും വാലുമുണ്ടാകാൻ സമസ്ത ഒരു മീനല്ലെന്നും കേരളത്തിലെ ഏറ്റവും വലിയ പണ്ഡിതസഭയുടെ തലയും ഉടലും ഒന്നാണെന്നും കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കരിപ്പൂരിൽ സ്വർണ്ണക്കടത്തിന് ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന സംഘം.മലപ്പുറം എസ്പി എസ്. സുജിത് ദാസിൻ്റെ നേതൃത്വത്തിലാണ് സ്വർണ്ണക്കടത്ത് ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന സംഘത്തെ വലയിലാക്കിയത്. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി ഷെഡ്യൂൾ അടങ്ങുന്ന ലിസ്റ്റ് കടത്തുസംഘത്തിൻ്റെ പക്കൽ നിന്ന് പൊലീസിന് ലഭിച്ചിരുന്നു. ഈ സംഘം കരിപ്പൂർ വഴി 60 പ്രാവശ്യം സ്വർണം കടത്തിയത് സംബന്ധിച്ച് പൊലീസിന് തെളിവ് ലഭിച്ചു.

ലോക്സഭ തെരഞ്ഞെടുപ്പില്‍ വടകരയില്‍ മത്സരിക്കണോയെന്ന് പാർട്ടി തീരുമാനിക്കുമെന്ന് കെ.മുരളീധരന്‍.പാർട്ടി തീരുമാനം അനുസരിക്കും. തന്‍റെ അസൗകര്യം അറിയിച്ചു. എന്നാൽ പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കാശ്മീരിനെക്കുറിച്ചുള്ള വിവാദ പരാമർശത്തില്‍ കെ ടി ജലീലിനെതിരായ കേസ് അവസാനിപ്പിക്കുന്നു. പരാതിക്കാരന് പൊലീസ് നോട്ടീസ് അയച്ചു. ആക്ഷേപം ഉണ്ടെങ്കില്‍ കോടതിയെ സമീപിക്കാനാണ് നിര്‍ദ്ദേശം. കലാപാഹ്വാനത്തിനുളള വകുപ്പ് ചുമത്തിയ കേസിലാണ് പൊലീസിന്റെ പിന്മാറ്റം.

നിയമനത്തട്ടിപ്പ് വിവാദത്തിൽ ചില കാര്യങ്ങൾ പറയാനുണ്ടെന്നും എന്നാൽ, ഇപ്പോൾ അന്വേഷണം നടക്കുകയാണ് അത് കഴിയട്ടെയെന്നും മന്ത്രി വീണാ ജോർജ് .കൈക്കൂലി വാങ്ങിയത് തന്റെ ബന്ധുവാണെന്ന് പറഞ്ഞവരുണ്ട് അവർ ആദ്യം പ്രതികരിക്കട്ടെയെന്നും,സർക്കാരിനെതിരെ നടക്കുന്ന പ്രവർത്തനങ്ങളുടെ ഏറ്റവും വലിയ ഉദാഹരണമാണ് ഈ ആരോപണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

നിയമനത്തട്ടിപ്പില്‍ സര്‍ക്കാരിനും ആരോഗ്യമന്ത്രിക്കും ഓഫീസിനും എതിരെ ആസൂത്രിതമായി നടത്തിയ ഗൂഢാലോചന പകല്‍വെളിച്ചം പോലെ വ്യക്തമായെന്നും, അന്വേഷണം ദ്രുതഗതിയില്‍ മുന്നോട്ടുപോകണമെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍.

പലസ്തീൻ ഇസ്രയേൽ ഏറ്റുമുട്ടലിൽ കോൺഗ്രസ് പ്രവർത്തക സമിതിയിൽ അഭിപ്രായ ഭിന്നത. പലസ്തീനായി വാദിച്ച രമേശ് ചെന്നിത്തലയെ എംപിമാർ എതിർത്തു. ഇക്കാര്യത്തിൽ വ്യക്തത വരുത്തി എ.ഐ.സി.സി പുതിയ പ്രസ്താവന ഇറക്കിയേക്കും.

സ്വന്തം വകുപ്പിന് കീഴിലെ കൂടുതൽ അനധികൃത നിയമനത്തിന് തൊഴിൽ മന്ത്രി വി ശിവൻകുട്ടി ഇടപെട്ടതിന്‍റെ തെളിവുകൾ പുറത്തു വന്നു. ഡിവൈഎഫ്ഐ വനിതാ നേതാവിന് പുറമെ പത്ത് പേരെ കൂടി കിലെയിൽ പിൻവാതിൽ വഴി നിയമിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.മുന്‍കൂര്‍ അനുവാദം കൂടാതെ കിലെയില്‍ നിയമനം പാടില്ലെന്നുള്ളത് പിണറായി മന്ത്രിസഭ 2019 ലെടുത്ത തീരുമാനങ്ങളിലൊന്നായിരുന്നു.

അഖില്‍ സജീവ് കിഫ്ബിയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം തട്ടിയ കേസില്‍ സിഐടിയു ഓഫിസില്‍വച്ച് പണംവാങ്ങിയെന്നും. കിഫ്ബിയുടെ പേരില്‍ വ്യാജ നിയമന ഉത്തരവ് നല്‍കിയെന്നും എഫ്.ഐ.ആര്‍ .

പരീക്ഷകളിലെ ആള്‍മാറാട്ടം കര്‍ശനമായി കൈകാര്യം ചെയ്യണമെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ ജോലി ലഭിക്കുന്നതിന് വേണ്ടിയുള്ള തട്ടിപ്പ് അംഗീകരിക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. വിഎസ് എസ്‌സി പരീക്ഷാക്രമക്കേട് കേസില്‍ ഹരിയാന സ്വദേശി അമിതിന്‍റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശം.

കോഴിക്കോട് ജീപ്പിന് നേരെ പെട്രോൾ ബോംബേറുണ്ടായി. മെഡിക്കൽ കോളേജിന് മുമ്പിൽ നിർത്തിയിട്ടിരുന്ന ജീപ്പിന് നേരെ, ബൈക്കിലെത്തിയ സംഘമാണ് പെട്രോൾ ബോംബെറിഞ്ഞത്.പൂവാട്ടുപറമ്പിൽ രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിന്റ തുടർച്ചയാണിതെന്നാണ് റിപ്പോർട്ട്.

രാജസ്ഥാൻ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പാർട്ടി ആരേയും ഉയർത്തിക്കാട്ടുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് . തെരഞ്ഞെടുപ്പിന് ശേഷം തീരുമാനം എടുക്കും.താൻ അടുത്ത മുഖ്യമന്ത്രിയാകുമോയെന്ന് പറയാനാവില്ല .അശോക് ഗലോട്ടിനോട് ഭിന്നതയില്ല .താൻ ഉയർത്തിയത് ജനകീയ വിഷയങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

അഫ്ഗാനിസ്ഥാനെ വലച്ച ഭൂകമ്പത്തില്‍ മരണ സംഖ്യ 4000 കടന്നതായി അധികൃതര്‍. ശനിയാഴ്ചയുണ്ടായ ഭൂകമ്പം അഫ്ഗാനിസ്ഥാന്റെ പശ്ചിമ മേഖലയിലാണ് സാരമായി ബാധിച്ചത്. രണ്ടായിരത്തിലധികം വീടുകളാണ് തുടര്‍ച്ചയായുണ്ടായ രണ്ട് ഭൂകമ്പങ്ങളില്‍ തകര്‍ന്നടിഞ്ഞതെന്നാണ് അഫ്ഗാനിസ്ഥാനിലെ ദേശീയ ദുരന്ത നിവാരണ അതോറിറ്റി വിശദമാക്കുന്നത്.

ക്ഷേത്ര സന്ദര്‍ശനത്തിന് എത്തുന്നവര്‍ക്ക് ഡ്രസ് കോഡ് നടപ്പിലാക്കാനൊരുങ്ങി ഒഡിഷയിലെ ജഗന്നാഥ ക്ഷേത്രം. ക്ഷേത്രത്തിനുള്ളില്‍ മാന്യതയ്ക്ക് നിരക്കാത്ത വസ്ത്രം ധരിച്ച് ആളുകള്‍ എത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയാണ് നിതീ സബ് കമ്മിറ്റിയുടെ തീരുമാനം.

ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെ ഏകദിന ലോകകപ്പ് അരങ്ങേറ്റം വൈകും. ഡങ്കിപ്പനിയെ തുടര്‍ന്ന് താരത്തെ വീണ്ടും ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുണ്ടായി.നാളെ അഫ്ഗാനിസ്ഥാനെതിരെ കളിക്കാനാകില്ലെന്നും ബിസിസിഐയുടെ ഔദ്യോഗിക കുറിപ്പ് വന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *