ലൈഫ്സ്റ്റൈല്‍ പിക്ക്-അപ്പ് ട്രക്കുകളിലെ പ്രശസ്ത മോഡലാണ് ടൊയോട്ട ഹിലക്സ്. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ അവതരിപ്പിച്ച ഹിലക്സ് നിലവില്‍ ഒന്നിലധികം വേരിയന്റുകളില്‍ ലഭ്യമാണ്. ഇപ്പോഴിതാ ഈ ലൈഫ്സ്റ്റൈല്‍ പിക്കപ്പ് ട്രക്കിന്റെ പുതിയ പതിപ്പ് ജപ്പാനില്‍ അവതരിപ്പിച്ചു. ജപ്പാനില്‍ പുറത്തിറക്കിയ 2024 ഹിലക്സിന് പുതിയ പെയിന്റ് സ്കീമിനൊപ്പം ചില പുതിയ സവിശേഷതകളും ലഭിക്കുന്നു. ഹിലക്സിന്റെ അതേ പതിപ്പ് ഇന്ത്യയിലും അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2024ല്‍ ഈ വാഹനം ഇന്ത്യയില്‍ എത്തിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. പുതുക്കിയ ഹിലക്സിലെ എഞ്ചിന് 2.4ലിറ്റര്‍ ടര്‍ബോ ഫോര്‍ സിലിണ്ടര്‍ എഞ്ചിന്റെ രൂപത്തില്‍ നിലവിലെ അതേപടി തുടരുന്നു. എഞ്ചിന്റെ പവര്‍ ഔട്ട്പുട്ട് 150പിഎസ് ആണ്, ഏറ്റവും ഉയര്‍ന്ന ടോര്‍ക്ക് 400എന്‍എം ആണ്. ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് ഗിയര്‍ബോക്സ്. ഈ പിക്ക്-അപ്പ് ട്രക്കില്‍ ഫോര്‍ വീല്‍ ഡ്രൈവ് ഒരു സ്റ്റാന്‍ഡേര്‍ഡായി വാഗ്ദാനം ചെയ്യുന്നു. 2024 ഹൈലക്സിന്റെ അടിസ്ഥാന റെഗുലര്‍ വേരിയന്റിന് 40,72,000 യെന്‍ (ഏകദേശം 22.67 ലക്ഷം രൂപ) ആണ്. അതേസമയം, അടിസ്ഥാന ജിആര്‍ സ്പോര്‍ട് ട്രിം 43,12,000 യെന്‍ (24.01 ലക്ഷം രൂപ) ആണ് വാഗ്ദാനം ചെയ്യുന്നത്.