ലോകേഷ് കനകരാജ്- വിജയ് കൂട്ടുകെട്ടിലിറങ്ങുന്ന ഏറ്റവും പുതിയ ചിത്രം ‘ലിയോ’യിലെ സെക്കന്റ് സിംഗിള്‍ പുറത്തിറങ്ങി. നിമിഷങ്ങള്‍ക്കകം തന്നെ പാട്ട് വൈറലായിക്കഴിഞ്ഞു. 16 മണിക്കൂറിനുള്ളില്‍ 8 മില്ല്യണിലധികം ആളുകളാണ് ‘ബാഡ്ആസ്’ ലിറിക്കല്‍ വീഡിയോ കണ്ടിരിക്കുന്നത്. സംഗീതം നല്‍കിയതും ആലപിച്ചിരിക്കുന്നതും അനിരുദ്ധ് രവിചന്ദര്‍ തന്നെയാണ്. വിജയിയുടെ ലിയോ ദാസ് എന്ന കഥാപാത്രത്തിന്റെ രൂപം എങ്ങനെയായിരിക്കും എന്ന് പ്രേക്ഷകന് നല്‍കുന്നതാണ് ഇപ്പോള്‍ പുറത്തിറങ്ങിയ ലിറിക്കല്‍ വീഡിയോ. പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം വിജയിയും തൃഷയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ലിയോ’. സഞ്ജയ് ദത്ത്, അര്‍ജുന്‍, ഗൌതം വാസുദേവ് മേനോന്‍, മന്‍സൂര്‍ അലി ഖാന്‍, മിഷ്‌കിന്‍, മാത്യു തോമസ്, പ്രിയ ആനന്ദ് തുടങ്ങീ വമ്പന്‍ താരനിരയാണ് ലിയോയില്‍ ഉള്ളത്. വിക്രം എന്ന ചിത്രത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ലിയോ. ഒക്ടോബര്‍ 19 നാണ് ചിത്രത്തിന്റെ റിലീസ്.