മമ്മൂട്ടിയുടെ ‘കണ്ണൂര്‍ സ്ക്വാഡ്’ ഏറ്റെടുത്ത് പ്രേക്ഷകര്‍. ഓപ്പണിംഗ് ദിനത്തില്‍ 2.4 കോടി കളക്ഷന്‍ നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ എക്സില്‍ പങ്കുവച്ചിരിക്കുന്ന വിവരം. ആദ്യ ദിനത്തില്‍ 160 തിയേറ്ററുകളിലാണ് കേരളത്തില്‍ ചിത്രം റിലീസ് ചെയ്തത്. രണ്ടാം ദിനം മുതല്‍ ചിത്രം കൂടുതല്‍ തിയേറ്ററുകളിലേക്ക് എത്തിയിട്ടുണ്ട്. 250ല്‍ പരം തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിന് ഒരുങ്ങുന്നത്. കേരളത്തില്‍ മാത്രം ഒരു ദിനം ആയിരം ഷോകളിലേക്ക് കുതിക്കുകയാണ് കണ്ണൂര്‍ സ്ക്വാഡ്. ആദ്യ ദിനം 75 എക്സ്ട്രാ ലേറ്റ് നൈറ്റ് ഷോകളാണ് ചിത്രത്തിന് ഉണ്ടായിരുന്നത്. വരും ദിവസങ്ങളില്‍ ചിത്രത്തിന് ലഭിച്ച വന്‍ സ്വീകാര്യതയുടെ ഭാഗമായി കൂടുതല്‍ വിദേശ രാജ്യങ്ങളില്‍ ചിത്രം റിലീസ് ചെയ്യുമെന്ന് ട്രൂത്ത് ഗ്ലോബല്‍ ഫിലിംസും അറിയിച്ചിരുന്നു. മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച നാലാമത്തെ ചിത്രമാണിത്. റോബി വര്‍ഗീസ് രാജിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തില്‍ മമ്മൂട്ടിയുടെ പവര്‍ പാക്ക്ഡ് പെര്‍ഫോമന്‍സ് ആണ് പ്രേക്ഷകന് ലഭിക്കുന്നത്. ഷാഫിയുടെ കഥയില്‍ റോണിയും ഷാഫിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്.