ഇന്ന് നമുക്ക് 1985ലെ ഏറ്റവും മികച്ച ജനപ്രിയ സഹനടി ആരാണെന്ന് നോക്കാം… ജഡ്ജിങ് പാനല്‍ തെരഞ്ഞെടുത്ത ഓപ്ഷനുകള്‍ ഇനി പറയാം…
.
Option 1- സുകുമാരി
പ്രിയദര്‍ശന്‍ ചിത്രമായ ബോയിങ് ബോയിങ്ങിലെ ഡിക്കമ്മായിയെ ആരും മറക്കില്ല… ഡിക്കമ്മായിയുടെ ആക്ഷനും ദേഷ്യവും കുറുമ്പും കരുതലും എല്ലാം ബോയിങ് ബോയിലെ നായകന്മാരും നായികമാരും ആസ്വദിച്ച പോലെ ജനങ്ങളും ഏറെ ആസ്വദിച്ചു.. അമ്മയായും അമേരിക്കന്‍ അമ്മായിയായും നമ്മെ ചിരിച്ചും ചിന്തിപ്പിച്ചു സുകുമാരിയമ്മ നിരവധി മികച്ച കഥാപാത്രങ്ങള്‍ നമുക്ക് സമ്മാനിച്ചിട്ടുണ്ട്…
Option 2 – കവിയൂര്‍ പൊന്നമ്മ
പി പത്മരാജന്‍ സംവിധാനം ചെയ്ത തിങ്കളാഴ്ച നല്ല ദിവസം എന്ന ചിത്രത്തിലൂടെ ഒരു കൂട്ടുകുടുംബത്തിലെ അമ്മയായാണ് കവിയൂര്‍ പൊന്നമ്മ എത്തിയത്. തന്റെ കുടുംബത്തില്‍ എല്ലാവരും ഒന്നിച്ചു ചേരണം എന്നും എല്ലാ മക്കളും സന്തോഷമായിരിക്കണം എന്നും അതുപോലെ തന്നെ ആറ്റുനോറ്റു വളര്‍ത്തുന്ന കന്നുകാലികളോടും വാത്സല്യം തുളുമ്പുന്ന മുഖവുമായി എത്തുന്ന ഒരമ്മ… അവസാനംമക്കള്‍ക്ക് ബാധ്യത ആവാതിരിക്കാന്‍ അവരുടെ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ച് നിന്നു കൊടുക്കുന്ന ഒരു അമ്മ.. കവിയൂര്‍ പൊന്നമ്മയുടെ ഏറ്റവും മികച്ച ഒരു കഥാപാത്രമായിരുന്നു ഇത്.
Option 3 – മേനക
ഒരു നോക്ക് കാണാന്‍ എന്ന ചിത്രത്തിലൂടെ മേനക മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ നമുക്ക് സമ്മാനിച്ചു. കാമുകിയായും ഭാര്യയായും സഹോദരിയായും കൂട്ടുകാരിയും നിരവധി വേഷങ്ങള്‍ തന്മയത്വത്തോടെ കൈകാര്യം ചെയ്യാന്‍ മേനകയ്ക്ക് കഴിയുമായിരുന്നു.. വളരെ സ്വാഭാവികതയോടെയാണ് അവര്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Option 4 – സുഹാസിനി
ജോഷി സംവിധാനം ചെയ്ത കഥ ഇതുവരെ എന്ന ചിത്രത്തിലൂടെ സുഹാസിനി നമ്മുടെ മനസ്സുകളില്‍ ഇടം നേടി. ഏതു കഥാപാത്രവും നന്മയത്തത്തോടെ അഭിനയിച്ചു ഫലിപ്പിക്കാന്‍ സുഹാസിനിക്ക് ഒരു പ്രത്യേക കഴിവുണ്ട്. തനി നാടന്‍ കഥാപാത്രങ്ങളും അതുപോലെ തന്നെ മോഡേണ്‍ വേഷങ്ങളും വളരെ പക്വതയാര്‍ന്ന അഭിനയ ശൈലിയിലൂടെ അവതരിപ്പിച്ച് ജനങ്ങളുടെ കയ്യടി നേടി.
ഇനി നിങ്ങള്‍ക്ക് തീരുമാനിക്കാം ആരാണ് ഏറ്റവും മികച്ച സഹനടി എന്ന്……dailynewslive.in ന്റെ വെബ്‌സൈറ്റില്‍ കയറി Nostalgic Evergreen Film Award ന്റെ ഒപ്പീനിയന്‍ പോളിലൂടെ വിജയിയെ തെരഞ്ഞെടുക്കണം .. കൂടാതെ നിങ്ങളുടെ അഭിപ്രായങ്ങളും ഞങ്ങളെ അറിയിക്കണം…. മറ്റൊരു ചോദ്യവുമായി ഇനി അടുത്ത എപ്പിസോഡില്‍ കാണാം.