അട്ടപ്പാടി മധുകേസ് ഇന്ന് പരിഗണിച്ചപ്പോള്‍ മധുവിന്റെ കുടുംബത്തിന് സ്വീകാര്യനല്ലാത്തതുകൊണ്ട് സ്പെഷ്യല്‍ പ്രൊസിക്യൂട്ടര്‍ അഡ്വക്കറ്റ് കെ.പി. സതീശന് കേസ് ഏറ്റെടുക്കാന്‍ താല്പര്യമില്ലെന്ന് കോടതിയെ അറിയിച്ചു.മധു കേസില്‍ അപ്പീലുകളില്‍ വാദം കേള്‍ക്കാനിരിക്കെയാണ് കെ.പി. സതീശന്റെ പിന്മാറ്റം. വിവാദങ്ങള്‍ എന്താണെന്ന് അറിയില്ലെന്നും മധുവിന് നീതി ലഭിച്ചില്ലെന്ന തോന്നലിൽ ആണ് കേസ് ഏറ്റെടുത്തതെന്നും കെ.പി. സതീശന് പറഞ്ഞു.
അട്ടപ്പാടി മധു കേസിൽ സ്പെഷ്യല്‍ പ്രൊസിക്യൂട്ടര്‍ പിന്മാറി
