ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ഹോര്‍നെറ്റ് 2.0, ഡിയോ 125 എന്നിവയുടെ 2023 റെപ്‌സോള്‍ പതിപ്പുകള്‍ പുറത്തിറക്കി. 1,40,000 രൂപയും 92,300 രൂപയുമാണ് ഈ റെപ്സോള്‍ എഡിഷനുകളുടെ വില. പുതിയ ലിമിറ്റഡ് എഡിഷന്‍ റെപ്സോള്‍ മോഡലുകള്‍ ഇന്ത്യയിലെ ഹോണ്ട റെഡ് വിംഗ് ഡീലര്‍ഷിപ്പുകളില്‍ ഉടനീളം ലഭ്യമാകും. ബോഡി പാനലുകളിലും അലോയ് വീലുകളിലും റെപ്സോള്‍ റേസിംഗ് സ്‌ട്രൈപ്പുകളോട് കൂടിയ റോസ് വൈറ്റും വൈബ്രന്റ് ഓറഞ്ച് ഡ്യുവല്‍-ടോണ്‍ കളര്‍ കോമ്പിനേഷനും ചേര്‍ന്നതാണ്. രണ്ട് സ്‌പെഷ്യല്‍ എഡിഷന്‍ ഉത്പന്നങ്ങള്‍ക്കും 10 വര്‍ഷത്തെ വാറന്റി പാക്കേജ് വാഗ്ദാനം ചെയ്യുന്നു. ഹോണ്ടയുടെ സ്മാര്‍ട്ട് കീയും പൂര്‍ണ്ണമായി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോളും ഇതിന് ലഭിക്കുന്നു. ഹോണ്ട ഡിയോ 125 സ്‌പെഷ്യല്‍ എഡിഷന്‍ യഥാക്രമം 6.09 കിലോവാട്ട്, 10.4ചാ എന്നിവയുടെ പവറും ടോര്‍ക്കും നല്‍കുന്നു. സ്‌കൂട്ടറിന് അണ്ടര്‍ബോണ്‍ ഫ്രെയിം ലഭിക്കുന്നു. കൂടാതെ ടെലിസ്‌കോപ്പിക് ഫോര്‍ക്ക് അല്ലെങ്കില്‍ മോണോ-ഷോക്ക് സെറ്റ്-അപ്പ് വാഗ്ദാനം ചെയ്യുന്നു. സ്‌കൂട്ടറിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ് 171 എംഎം ആണ്, ഇക്വലൈസറോട് കൂടിയ കോംബി-ബ്രേക്ക് സിസ്റ്റത്തിന്റെ സാന്നിധ്യമുണ്ട്.