കെ.ജി ജോര്‍ജിന്റെ നിര്യാണം മലയാള ചലച്ചിത്ര രംഗത്തിന് നികത്താനാവാത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങൾ കൈകാര്യം ചെയ്തതിലൂടെ ആസ്വാദക ഹൃദയത്തിൽ സ്ഥാനം പിടിച്ച ചലച്ചിത്രകാരനായിരുന്നു അദ്ദേഹമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതോടൊപ്പം കെ.ജി.ജോര്‍ജിന്റെ വിയോഗത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ച് നടന് മമ്മൂട്ടി. ഹൃദയത്തോട് ചേര്‍ത്ത് വച്ചിരുന്ന ഒരാള്‍ കൂടി വിട പറയുന്നു എന്നാണ് മമ്മുട്ടി ഫെയ്സ്ബുക്കില്‍ കുറിച്ചത്. കെ.ജി.ജോര്‍ജിന്റെ മേള എന്ന സിനിമയിലൂടെയാണ് മലയാളത്തില്‍ ശ്രദ്ധിക്കപ്പെടുന്ന വേഷത്തിലേക്ക് മമ്മൂട്ടി ആദ്യമായി എത്തുന്നത്.