സോനെറ്റിന്റെ എച്ടികെ+ 1.2ലിറ്റര്‍ പെട്രോള്‍ വേരിയന്റില്‍ കിയ സണ്‍റൂഫ് അവതരിപ്പിച്ചു. കിയ സോനെറ്റില്‍ സണ്‍റൂഫ് ഉണ്ടായിരുന്നെങ്കിലും, അത് 1.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളില്‍ മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. കിയ സോനെറ്റ് എച്ടികെ+ 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്റെ എക്സ് ഷോറൂം വില 9.76 ലക്ഷം രൂപയാണ്. പുതിയ വേരിയന്റിന് ക്യാബിന് ഫീച്ചറുകളില്‍ ഒരു നവീകരണവും ലഭിക്കുന്നില്ല. വേരിയന്റിന് 8 ഇഞ്ച് ടച്ച്സ്ക്രീന്‍, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, ഓട്ടോ എസി, മള്‍ട്ടിപ്പിള്‍ സ്പീക്കറുകള്‍, ഓട്ടോ ഹെഡ്ലാമ്പുകള്‍, കീലെസ് എന്‍ട്രി ആന്‍ഡ് ഗോ, നാല് എയര്‍ബാഗുകള്‍, ബാക്ക് ക്യാമറ തുടങ്ങിയവ ലഭിക്കുന്നു. കിയ സോനെറ്റിലേക്ക് വരുമ്പോള്‍, മൂന്ന് എഞ്ചിന് ഓപ്ഷനുകളില്‍ ഇത് വാഗ്ദാനം ചെയ്യുന്നു. 2024 ന്റെ ഒന്നാം പാദത്തില്‍ കിയ സോണറ്റ് ഫെയ്സ്ലിഫ്റ്റ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ക്യാബിന് ഫീച്ചറുകളുടെയും ഡിസൈനിന്റെയും കാര്യത്തില്‍ കമ്പനി ഒരു അപ്ഗ്രേഡ് വാഗ്ദാനം ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു. സോനെറ്റിന്റെ എഞ്ചിനുകള്‍ നിലവിലെ തലമുറയില്‍ തന്നെ തുടരുമെന്നും പ്രതീക്ഷിക്കുന്നു.