ഞങ്ങളുടെ ജഡ്ജിങ് പാനല്‍ തിരഞ്ഞെടുത്ത 1985ലെ ജനപ്രിയ ഗാനങ്ങളാണ് ഈ വീഡിയോയില്‍ കാണിക്കുന്നത്. വീഡിയോ മുഴുവനായി കണ്ട ശേഷം നിങ്ങളുടെ ഉത്തരം കമന്റ് ചെയ്യുക.
Option 1 യേശുദാസ്
കാതോട് കാതോരം എന്ന ചിത്രത്തിലെ നീയെന്‍ എന്നു തുടങ്ങുന്ന യേശുദാസ് പാടിയ ജനപ്രിയ ഗാനമാണ് ആദ്യം.ഒഎന്‍വിയുടെ വരികള്‍ക്ക് ഔസേപ്പച്ചനാണ് ഈ ഗാനത്തിന് ഈണം നല്‍കിയിരിക്കുന്നത്. ഇതുകൂടാതെ ഒരു കുടക്കീഴില് എന്ന ചിത്രത്തിലെ അനുരാഗിണി എന്നു തുടങ്ങുന്ന യേശുദാസ് പാടിയ അതിമനോഹര ഗാനം ഇന്നും എല്ലാവരുടെയും ചുണ്ടുകളില്‍ തത്തി കളിക്കുന്ന ഒരു പാട്ടാണ്. പൂവച്ചല്‍ ഖാദറിന്റെ വരികള്‍ക്ക് ജോണ്സണ് മാഷാണ് ഈ ഗാനത്തിന് ഈണം നല്‍കിയിരിക്കുന്നത്. വെള്ളം എന്ന ചിത്രത്തിലെ സൗരയൂഥ പദത്തില്‍ എന്നു തുടങ്ങുന്ന യേശുദാസ് പാടിയ ഗാനം മുല്ലനേഴി രചിച്ച് ജി ദേവരാജന്‍ ഈണം നല്‍കിയതാണ്. നീലക്കടമ്പ് എന്ന ചിത്രത്തിലെ കുടജാദ്രിയില്‍ എന്നു തുടങ്ങുന്ന ഗാനത്തിന് കെ ജയകുമാര്‍ രചിച്ച്ര രവീന്ദ്രനാണ് ഈണം നല്‍കിയിരിക്കുന്നത്.
Option 2 ഉണ്ണിമേനോന്
ഒരു നോക്ക് കാണാന്‍ എന്ന ചിത്രത്തിലെ ചന്ദനക്കുറിയുമായി എന്ന് തുടങ്ങുന്ന ഗാനം ചുനക്കര രാമന്‍കുട്ടി രചിച്ച് ശ്യാം ഈണം നല്‍കിയതാണ്.
Option 3 കെ ജി മാര്‍ക്കോസ്
വിറക്കൂട്ട് എന്ന ചിത്രത്തിനുവേണ്ടി പൂവച്ചല്‍ ഖാദറിന്റെ വരികള്‍ക്ക് ശ്യാംഈണം നല്കി കെ ജി മാര്‍ക്കോസ് പാടിയ പൂമാനമേ എന്ന് തുടങ്ങുന്ന ഗാനം ഇന്നും ജനപ്രിയമേറിയതാണ്.
Option 4 കൃഷ്ണചന്ദ്രന്
ഐ വി ശശി സംവിധാനം ചെയ്ത രംഗം എന്ന ചിത്രത്തിലെ വനശ്രീ എന്നു തുടങ്ങുന്ന കൃഷ്ണചന്ദ്രന് പാടിയ അതിമനോഹരം ഗാനം എവര്‍ഗ്രീന്‍ ഹിറ്റാണ്. രമേശന് നായരുടെ വരികള്‍ക്ക് കെ വിമഹാദേവനാണ് ഈണം നല്‍കിയിരിക്കുന്നത്.
1985ലെ നാല് ജനപ്രിയ ഗായകന്മാരെയും അവര്‍ പാടിയ ഏറ്റവും മികച്ച ജനപ്രിയ ഗാനങ്ങളുമാണ് ഈ വീഡിയോയില്‍ നിങ്ങള്‍ കണ്ടത്. ഇനി നിങ്ങളുടെ ഊഴമാണ് ജനപ്രിയ ഗായകനെ തെരഞ്ഞെടുക്കാം……dailynewslive.in എന്ന വെബ്സൈറ്റില്‍ കയറി Nostalgic Evergreen Film അവാര്‍ഡ് ന്റെ ഒപ്പിനിയന്‍ പോളിലൂടെ വിജയിയെ തെരഞ്ഞെടുക്കാം. ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്.. വീണ്ടും കാണാം അടുത്ത എപ്പിസോഡില്‍…