കാറുകള്‍ക്കു വന്‍ എക്‌സ്‌ചേഞ്ച് ഓഫറുകള്‍ പ്രഖ്യാപിച്ച് സ്‌കോഡ ഇന്ത്യ. പഴയ കാര്‍ എക്‌സ്‌ചേഞ്ച് ചെയ്യുന്നവര്‍ക്ക് 60,000 രൂപ വരെ ഇളവുകളാണ് എക്‌സ്‌ചേഞ്ച് കാര്‍ണിവെലില്‍ സ്‌കോഡ പ്രഖ്യാപിച്ചിരിക്കുന്നത്. ടെന്‍ഷനില്ലാതെ പഴയ വാഹനം മാറ്റി പുതിയ സ്‌കോഡ സ്വന്തമാക്കാനുള്ള അവസരം ഉപഭോക്താക്കള്‍ക്ക് ഒരുക്കിയിട്ടുണ്ടെന്നാണ് സ്‌കോഡ അറിയിക്കുന്നത്. എക്‌സ്‌ചേഞ്ചിലുടെ പുതിയ വാഹനം സ്വന്തമാക്കുന്നവര്‍ക്ക് നാലുവര്‍ഷത്തെ കോംപ്ലിമെന്ററി സര്‍വീസ് പാക്കേജും ഉറപ്പു നല്‍ക്കുന്നു. കൂടാതെ കോര്‍പറേറ്റ് ഇളവായി 70,000 രൂപയും 4000 രൂപയും എക്‌സ്റ്റെന്റഡ് വാററ്റിയും നല്‍കുന്നുണ്ട്. നിലവില്‍ കോഡിയാക്ക്, കുഷാക്, സ്ലാവിയ തുടങ്ങിയ മോഡലുകള്‍ സ്‌കോഡയ്ക്ക് ഇന്ത്യയിലുണ്ട്.