ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ പുതിയ അര്‍ബന്‍ സ്റ്റൈലിഷ് 2023 ലിവോ അവതരിപ്പിച്ചു. 110 സിസി സെഗ്മെന്റിലെ ഏറ്റവും സ്റ്റൈലിഷ് ആന്‍ഡ് അഡ്വാന്‍സ്ഡ് മോട്ടോര്‍സൈക്കിളാണിതെന്ന് കമ്പനി അവകാശപ്പെട്ടു. ആഗോള നിലവാരത്തിലുള്ള എന്‍ഹാന്‍സ്ഡ് സ്മാര്‍ട്ട് പവര്‍ ശക്തിപ്പെടുത്തുന്ന ഹോണ്ടയുടെ ഏറ്റവും വിശ്വസനീയമായ ഒബിഡി2 മാനദണ്ഡങ്ങള്‍ പാലിക്കുന്ന 110സിസി പിജിഎംഎഫ്ഐ എഞ്ചിനാണ് പുതിയ മോഡലിന്. എസിജി സ്റ്റാര്‍ട്ടര്‍ മോട്ടോര്‍, പ്രോഗ്രാംഡ് ഫ്യുവല്‍ ഇഞ്ചക്ഷന്, ഫ്രിക്ഷന്‍ റിഡക്ഷന്‍, എന്നിവയുടെ സംയോജനമാണ് എന്‍ഹാന്‍സ്ഡ് സ്മാര്‍ട്ട് പവര്‍. ഉയര്‍ന്ന നിലവാരമുള്ള ട്യൂബ്ലെസ് ടയറുകള്‍, സോളിനോയിഡ് വാല്‍വ് എന്നീ നൂതന സാങ്കേതികവിദ്യകളും പുതിയ 2023 ലിവോയിലുണ്ട്. ഉപഭോക്താക്കള്‍ക്കായി പ്രത്യേക പത്ത് വര്‍ഷ (3 വര്‍ഷത്തെ സ്റ്റാന്‍ഡേര്‍ഡ് + 7 വര്‍ഷത്തെ ഓപ്ഷണല്‍) വാറന്റി പാക്കേജും പുതിയ മോഡലിനൊപ്പം ഹോണ്ട വാഗ്ദാനം ചെയ്യുന്നു. അത്ലറ്റിക് ബ്ലൂ മെറ്റാലിക്, മാറ്റ് ക്രസ്റ്റ് മെറ്റാലിക്, ബ്ലാക്ക് എന്നിങ്ങനെ മൂന്ന് നിറങ്ങളില്‍ പുതിയ 2023 ലിവോ ലഭ്യമാകും. ഡിസ്ക് വേരിയന്റിന് 82,500രൂപയും, ഡ്രം വേരിയന്റിന് 78,500 രൂപയുമാണ് ഡല്‍ഹി എക്സ്ഷോറൂം വില.