സ്കോര്‍പിയോ എന്‍ അടിസ്ഥാനമാക്കിയുള്ള ഗ്ലോബല്‍ പിക് അപ് ട്രക്ക് കണ്‍സെപ്റ്റ് പുറത്തുവിട്ട് മഹീന്ദ്ര. ഓഗസ്റ്റ് 15ന് ദക്ഷിണാഫ്രിക്കയില്‍ നടന്ന ആനുവല്‍ ഇന്‍ഡിപെന്‍ഡന്‍സ് ഡേ എക്സ്ട്രാവെഗന്സയിലാണ് മഹീന്ദ്ര ഗ്ലോബല്‍ പിക് അപ് ട്രക്കിന്റെ വിശദാംശങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഗ്ലോബല്‍ എന്‍സിഎപി, യൂറോ എന്‍സിഎപി ക്രാഷ് ടെസ്റ്റുകളില്‍ മികച്ച പ്രകടനം നടത്തിയ അടുത്ത തലമുറ ലാഡര്‍ ഫ്രെയിമിലാണ് ഗ്ലോബല്‍ പിക് അപ് ട്രക്ക് നിര്‍മിക്കുക. ഇസഡ് 121 എന്ന കോഡ് നെയിമില്‍ മഹീന്ദ്ര അവതരിപ്പിച്ച ഗ്ലോബല്‍ പിക് അപ് ട്രക്കിന്റെ ഹെഡ് ലൈറ്റും ബോണറ്റും ഫെന്‍ഡറുകളും മുന്‍ ഡോറുകളുമെല്ലാം സ്കോര്‍പിയോ എന്നുമായി സാമ്യതയുള്ളതാണ്. ഫോര്‍ ഡോര്‍ ഥാറിന്റേതിനു സമാനമായി 2,850എംഎം ആയിരിക്കും ഗ്ലോബല്‍ പിക് അപിന്റെ വീല്‍ബേസ്. 4 വീല്‍ ഡ്രൈവിനെ പിന്തുണക്കുന്ന മഹീന്ദ്ര ഗ്ലോബല്‍ പിക്അപ്പില്‍ നാലു ഡ്രൈവ് മോഡുകളും ഉണ്ടാവും. നോര്‍മല്‍, ഗ്രാസ്-ഗ്രാവെല്‍-സ്നോ, മഡ്-റട്ട്, സാന്‍ഡ് എന്നിവയാണ് ഡ്രൈവ് മോഡുകള്‍. പിക്അപ് ട്രക്കിന് വിപണിയുള്ള ആസിയാന്‍ രാജ്യങ്ങളും മഹീന്ദ്ര ലക്ഷ്യം വെക്കുന്നുണ്ട്.