ബോണസും ഓണം അഡ്വാന്‍സുമെല്ലാം മുന്‍വര്‍ഷത്തെ പോലെ കൊടുക്കാന്‍ തീരുമാനിച്ചതോടെയാണ് വീണ്ടും കടമെടുക്കേണ്ടി വരുന്നത്. ട്രഷറി നീക്കിയിരിപ്പും അവശേഷിക്കുന്ന ചെലവും എല്ലാം കണക്കുകൂട്ടി നാളെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. ഓണക്കാല ചെലവിനായി കഴിഞ്ഞയാഴ്ച 1000 കോടി കടമെടുത്തിരുന്നു. ഇതേസമയം അസാധാരണ പ്രതിസന്ധി പരിഗണിച്ച് കേരളത്തിന് സ്പെഷ്യല്‍ പാക്കേജ് അനുവദിക്കണം എന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇല്ലെങ്കില്‍ വായ്പാ പരിധി ഒരു ശതമാനം വര്‍ധിപ്പിച്ചു തരണം എന്നാണ് ആവശ്യം.എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ അനുകൂല മറുപടി നല്‍കിയിട്ടില്ല.