തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയുടെ സഹോദരൻ അശോക് കുമാറിനെ അറസ്റ്റ് ചെയ്തെന്ന വാർത്ത നിഷേധിച്ച് ഇഡി. ചെന്നൈയിൽ നിന്നുള്ള ഇ ഡി ഉദ്യോഗസ്ഥർ ഞായറാഴ്ച ഉച്ചയോടെ കൊച്ചി വിമാനത്താവളത്തിൽവെച്ച് അശോകിനെ കസ്റ്റഡിയിൽ എടുത്തെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ അറസ്റ്റ് ഉണ്ടായിട്ടില്ലെന്ന് വിശദമാക്കി ഇ ഡി വാർത്തകുറിപ്പ് ഇറക്കി.
വാർത്താകുറിപ്പിറക്കി എൻഫോഴ്സ്മെൻറ് ഡയറക്റ്ററേറ്റ്
