മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയുടെ മകൾക്കെതിരെയുള്ള ആരോപണം അടിസ്ഥാനരഹിതമെന്ന് ഇ പി ജയരാജൻ. രാഷ്ട്രീയ വൈരാഗ്യം കാരണം മക്കളെ വ്യക്തിഹത്യ ചെയ്യുന്നു. കൺസൾട്ടൻറ് എന്ന നിലയിലാണ് വീണ സേവനം നൽകിയതെന്നും നികുതി അടച്ച് രേഖാമൂലം പണം വാങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം മാസപ്പടി വിവാദം നിയമസഭയിൽ ഉന്നയിക്കാത്തത് പ്രതിപക്ഷത്തിന്റെ ഒത്തുതീർപ്പ് രാഷ്ട്രീയത്തിന്റെ ഉദാഹരണമാണെന്നും 24 മണിക്കൂർ കഴിഞ്ഞിട്ടും പ്രതിപക്ഷത്തിന് മിണ്ടാട്ടമില്ലെന്നും വി മുരളീധരൻ.
ആരോപണം അടിസ്ഥാനരഹിതമെന്ന് ഇ പി ജയരാജൻ
