മോദി സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തില്‍ പാര്‍ലമെന്റില്‍ ചൂടേറിയ ചര്‍ച്ച. 12 മണിക്കൂര്‍ ചര്‍ച്ചയില്‍ ആറു മണിക്കൂര്‍ 41 മിനിറ്റാണ് ബിജെപിക്കു ലഭിക്കുമെങ്കില്‍ ഒരു മണിക്കൂര്‍ 15 മിനിറ്റാണു കോണ്‍ഗ്രസിനു ലഭിക്കുക. മണിപ്പൂര്‍ കലാപത്തെക്കുറിച്ചുള്ള ചര്‍ച്ച നീട്ടിക്കൊണ്ടുപോയ സാഹചര്യത്തിലാണ് അവശ്വാസ പ്രമേയത്തിനു നോട്ടീസ് നല്‍കിയത്. കോണ്‍ഗ്രസില്‍നിന്ന് ആദ്യം രാഹുല്‍ഗാന്ധിയാണ് സംസാരിക്കുക. രാഹുലിനു പുറമെ ഗൗരവ് ഗോഗോയ്, മനീഷ് തിവാരി, ദീപക് ബൈജ് എന്നിവരും സംസാരിക്കും. കേരളത്തില്‍ നിന്നുള്ള നാല് എംപിമാരുടെ പേരുകളും കോണ്‍ഗ്രസ് നല്‍കിയിട്ടുണ്ട്.
ശബരിമല വിമാനത്താവളത്തിന് 2268.13 ഏക്കറുള്ള ചെറുവള്ളി എസ്റ്റേറ്റ് മാത്രാണ് അനുയോജ്യമായ പ്രദേശമെന്ന് മുഖ്യമന്ത്രി. വ്യോമയാന മന്ത്രാലയം അനുമതി നല്കണമെങ്കില് 3500 മീറ്ററുള്ള റണ്‍വേ വേണം. റണ്‍വേക്കായി 307 ഏക്കര്‍ സ്ഥലം കൂടി ഏറ്റെടുക്കേണ്ടി വരുമെന്നും ഇതിനായി ചെറുവള്ളി എസ്റ്റേറ്റിനു പുറത്ത് സ്ഥലം ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
വിലക്കയറ്റം മൂലം സംസ്ഥാനത്തെ ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് നിയമസഭയില്‍. ഇതര സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ സംസ്ഥാനത്ത് വിലക്കയറ്റം കുറവാണെന്ന് മന്ത്രി ജി ആര് അനില്‍. രാജ്യമെങ്ങുമുള്ള വിലക്കയറ്റത്തിന്റെ പ്രതിഫലനം കേരളത്തേയും ബാധിച്ചിട്ടുണ്ടെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.
കുട്ടികളിലെ ലിംഗമാറ്റ ശസ്ത്രക്രിയ ഭരണഘടന അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമെന്ന് ഹൈക്കോടതി. സമ്മതമില്ലാതെ ഇത്തരം ശസ്ത്രക്രിയകള്‍ കുട്ടികളുടെ അന്തസിന്റെയും സ്വകാര്യതയുടെയും ലംഘനമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. കുട്ടികളിലെ ലിംഗമാറ്റ ശസ്ത്രക്രിയകള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ മൂന്നു മാസത്തിനകം നിയമം കൊണ്ടുവരണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
ആശുപത്രിയില്‍ നഴ്സ് വേഷത്തിലെത്തി പ്രസവ ചികിത്സയിലായിരുന്ന യുവതിയെ സിറിഞ്ച് ഉപയോഗിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തു. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പോലീസിനു വനിതാ കമ്മീഷന് നിര്‍ദേശം നല്കി.
എന്‍സിപി നേതാവ് തോമസ് കെ തോമസ് എംഎല്‍എക്കെതിരെ പാര്‍ട്ടി അച്ചടക്ക നടപടിയെടുത്തേക്കും. കൊല്ലാന്‍ ശ്രമിച്ചെന്ന് ആരോപണം ഉന്നയിച്ച് പാര്‍ട്ടിയെ പൊതു ജനമധ്യത്തില്‍ അപമാനിച്ചെന്ന് ദേശീയ നേതൃത്വത്തിന് ശശീന്ദ്രന് വിഭാഗവും പിസി ചാക്കോയും പരാതി നല്കി.
മൂവാറ്റുപുഴയില്‍ 220 കെവി വൈദ്യുതി ലൈനിനു താഴെയുള്ള വാഴ വെട്ടിയ സ്ഥലത്ത് ഉച്ചയ്ക്കു 6.8 മീറ്റര്‍ ഉയരമേ ഉണ്ടായിരുന്നുള്ളൂവെന്ന് കെഎസ്ഇബി ഉദോഗസ്ഥര്‍. വെദ്യുതി ലൈന്‍ ഭൂനിരപ്പില്‍നിന്ന് ഏഴു മീറ്റര്‍ ഉയരത്തിലാകണമെന്നാണു നിയമം. എന്നാല്‍ രാത്രി ഏഴു മീറ്റര്‍ ഉയരമുണ്ടെന്നും റിപ്പോര്‍ട്ട്. ഇതിനിടെ വൈദ്യുതി, കൃഷി വകുപ്പ് ഉദോഗസ്ഥര്‍ സ്ഥലത്തെത്തി.
അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയെ വിശുദ്ധനായി പ്രഖ്യാപിക്കണമെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പരാമര്‍ശം പുതുപ്പള്ളിയെ അയോധ്യയാക്കാനാണെന്ന് സിപിഎം നേതാവ് കെ അനില്‍കുമാര്‍.
പാലക്കാട് ഒന്നര വര്‍ഷം മുമ്പു മരിച്ച വാഹന ഉടമയ്ക്കു ഗതാഗത നിയമലംഘനത്തിന് നോട്ടീസ് അയച്ചതു പിഴവുമൂലമാണെന്നു മോട്ടോര്‍ വാഹന വകുപ്പ്. വാഹനത്തിന്റെ രജിസ്ട്രഷന് നമ്പറില്‍ ഒരക്കം മാറി പോയതാണ് കാരണമെന് പാലക്കാട് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ ജയേഷ് കുമാര്‍ പറഞ്ഞു.
കൊച്ചി അമൃത ആശുപത്രിയില്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന് കോഴ്സിനു പഠിക്കുന്ന മീനു മനോജാണ് (22) മരിച്ചത്.
ഹരിയാന നൂഹിലെ കെട്ടിടം പൊളിക്കല്‍ ക്രമസമാധാന പാലനത്തിന്റെ മറവില്‍ പ്രത്യേക സമുദായത്തിന്റെ കെട്ടിടങ്ങള്‍ ഇടിച്ചുനിരത്തുകയും വംശീയ ഉന്മൂലനം നടത്തുകയും ആണോയെന്ന് പഞ്ചാബ് ഹരിയാന ഹൈക്കോടതി. നിയമം പാലിക്കാതെ കെട്ടിടം പൊളിക്കേണ്ടതു ചട്ടങ്ങള്‍ പാലിച്ചുകൊണ്ടാണ്. ക്രമസമാധാന പ്രശ്നത്തിന്റെ മറവില്‍ വംശീയ പ്രതികാര രീതി അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
മണിപ്പൂരില്‍ കലാപം അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ക്കിടെ ഇന്നലെ അഞ്ചിടത്ത് വെടിവയ്പ്. സുരക്ഷാ സേന ശക്തമായി തിരിച്ചടിച്ചു. വിവിധയിടങ്ങളില്‍ നടന്ന പരിശോധനയില്‍ ഒമ്പത് ആയുധങ്ങള്‍ പിടികൂടി. ആസമില്‍ വന്‍തോതില്‍ സ്ഫോടക വസ്തുക്കള്‍ പിടികൂടി. മണിപ്പൂരിലേക്കുള്ള സ്ഫോടക വസ്തുക്കളാണ് പിടിച്ചെടുത്തതെന്ന് പൊലീസ് പറഞ്ഞു.
മെയ്തെയ് വിഭാഗം കൈയടക്കിയ മണിപ്പൂരില്‍ കുക്കികള്‍ക്കു സ്വയംഭരണാധികാരമുള്ള സംസ്ഥാനം രൂപീകരിക്കണമെന്ന് കുക്കികള്‍. ഇതേസമയം, മണിപ്പൂരിനെ വിഭജിക്കരുതെന്ന് ആവശ്യപ്പെട്ട് മെയ്തെയ് വിഭാഗക്കാല് പ്രധാനമന്ത്രിക്കു നിവേദനം നല്കി. കുക്കികള്‍ക്കു പ്രത്യേക ഭരണകൂടമെന്ന ആവശ്യം അംഗീകരിക്കരുത്, മണിപ്പൂരില്‍ ദേശീയ പൗരത്വ നിയമം നടപ്പാക്കി പൗരത്വ രേഖകളില്ലാത്തവരെ പുറത്താക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഐഎഎസ് ഉദ്യോഗസ്ഥരെന്ന വ്യാജേന വ്യാപക തട്ടിപ്പ് നടത്തിയ ദമ്പതികളെ ശ്രീനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു. നിരവധിപ്പേരെ ശ്രീനഗര്‍ സ്വദേശിയായ മോഹന്‍ ഗാന്‍ജൂ ഭാര്യ അയൂഷ് കൗള്‍ ഗാന്‍ജൂ എന്നിരാണ് അറസ്റ്റിലായത്.
മരിച്ചെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ച ബിജെപി നേതാവിനെ സംസ്കാരിക്കാന്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെ ‘പുനര്ജന്മം’. ബിജെപിയുടെ ആഗ്ര ജില്ലാ പ്രസിഡന്റായിരുന്ന 65 വയസുകാരന് മഹേഷ് ബാഗലാണ് അത്ഭുതകരമായി പുനര്ജന്മം നേടിയത്.