വർഷകാല സമ്മേളനത്തിന്റെ ആദ്യ ദിനം മുതല്‍ മണിപ്പൂർ കലാപത്തില്‍ ചർച്ചയും പ്രധാനമന്ത്രിയുടെ മറുപടിയും ആവശ്യപ്പെട്ടാണ് പാർലമെൻറിൽ പ്രതിപക്ഷം പ്രതിഷേധിച്ചത്. ആവശ്യം അംഗീകരിക്കാഞ്ഞതോടെ പ്രതിപക്ഷം ലോക്സഭയില്‍ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കുകയായിരുന്നു. ഇതേ തുടർന്ന് അവിശ്വാസ പ്രമേയത്തിൽ ചർച്ച അടുത്തയാഴ്ച നടക്കുമെന്നാണ് സൂചന. എട്ട് മുതൽ പത്ത് വരെ പാർലമെന്റില്‍ ചർച്ച നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി പത്താം തീയ്യതി മറുപടി പറയും.
പ്രധാനമന്ത്രിയുടെ മറുപടി പത്തിന്
