പെരുകുന്ന സങ്കടങ്ങളുടെ വെയില്‍പ്പാത ഏകയായി, നഗ്നപാദയായി താണ്ടുന്ന ഒരു അമ്മമ്മയുടെ അനുഭവകഥയാണ് ഈ പുസ്തകം. പേരക്കുട്ടികള്‍ക്കൊപ്പം ആകുലതകളെയും വാത്സല്യപൂര്‍വം മാറോടുചേര്‍ക്കുന്ന അമ്മമ്മയുടെ കഥ. ഈ ‘പൊറുതികെട്ട ജന്മ’ത്തിന്റെ കണ്ണീര്, തിളങ്ങുന്ന ഒരു സൂചിയായി തുളച്ചുകയറി നമ്മുടെ മിഴികളില്‍ ഈറന്‍ പടര്‍ത്തും; സഹനത്തിന്റെ പെരുക്കപ്പട്ടിക നമ്മെ പഠിപ്പിക്കും. 25 ലക്ഷം കുട്ടികളെ പ്രചോദിപ്പിച്ച് ജീവിതാഖ്യാനം. ‘അമ്മമ്മ’. പി സുരേന്ദ്രന്. എച്ആന്‍ഡ്സി ബുക്സ്. വില 95 രൂപ.