‘പതിമൂന്നാം രാത്രി’ എന്ന ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷകര്‍ക്കരികില്‍. ‘മധു നിറയുന്ന’ എന്നു തുടങ്ങുന്ന പാട്ടിന്റെ ലിറിക്കല്‍ വിഡിയോ ആണ് പുറത്തിറങ്ങിയത്. കെ.സന്തോഷിന്റെ വരികള്‍ക്ക് അനൂജ് ബാബു ഈണമൊരുക്കി. സിയ ഉല്‍ ഹഖ് ഗാനം ആലപിച്ചിരിക്കുന്നു. ശ്രീരാഗ് ആണ് പാട്ടിലെ ഹിന്ദി വരികള്‍ എഴുതിയിരിക്കുന്നത്. ചിത്രത്തിലെ നേരത്തേ പുറത്തിറങ്ങിയ കൊച്ചിപ്പാട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നടന്‍ ഷൈന്‍ ടോം ചാക്കോ ആണ് ഗാനം ആലപിച്ചത്. മനീഷ് ബാബു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പതിമൂന്നാം രാത്രി’. ഡി2കെ ഫിലിംസിന്റെ ബാനറില്‍ മേരി മൈഷ ചിത്രം നിര്‍മിക്കുന്നു. ഷൈന്‍ ടോം ചാക്കോ ആണ് മുഖ്യ വേഷത്തിലെത്തുന്നത്. വിഷ്ണു ഉണ്ണികൃഷ്ണന്‍, വിജയ് ബാബു, ദീപക് പറമ്പോല്‍, മാളവിക മേനോന്‍, അര്‍ച്ചന കവി, മീനാക്ഷി രവീന്ദ്രന്‍, സോഹന്‍ സീനുലാല്‍, സോന നായര്‍, സ്മിനു സിജോ, ആര്യ ബാബു, സാജന്‍ പള്ളുരുത്തി, കോട്ടയം രമേശ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ദിനേശ് നീലകണ്ഠന്‍ ആണ് ചിത്രത്തിന്റെ രചന.