ഇലക്ട്രിക് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഒകിനാവ ഓട്ടോടെക് തങ്ങളുടെ മുന്‍നിര ഇലക്ട്രിക് സ്‌കൂട്ടര്‍ മോഡലായ ഓഖി-90ന്റെ പുതിയ പതിപ്പിനെ അവതരിപ്പിച്ചു. എഐഎസ്-156 ഭേദഗതി 3 കംപ്ലയിന്റ് ബാറ്ററി പാക്ക്, അടുത്ത തലമുറ മോട്ടോര്‍, നൂതന കണക്റ്റിവിറ്റി സവിശേഷതകള്‍ തുടങ്ങിയ പരിഷ്‌കാരങ്ങളാണ് സ്‌കൂട്ടറില്‍ വരുത്തിയിരിക്കുന്നത്. കൃത്യമായ പൊസിഷനിംഗ്, മികച്ച ഡ്രൈവിംഗ് അനുഭവം, എളുപ്പത്തിലുള്ള സര്‍വീസ് എന്നിവയ്ക്കായി നവീകരിച്ച എന്‍കോഡര്‍ അധിഷ്ഠിത മോട്ടോറുമായിട്ടാണ് സ്‌കൂട്ടര്‍ ഇപ്പോള്‍ വരുന്നതെന്നും കമ്പനി പറയുന്നു. ബില്‍റ്റ്-ഇന്‍ നാവിഗേഷന്‍ സിസ്റ്റം, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, കോള്‍, നോട്ടിഫിക്കേഷന്‍ അലേര്‍ട്ടുകള്‍, ടൈം ഡിസ്പ്ലേ, മ്യൂസിക് നോട്ടിഫിക്കേഷനുകള്‍ എന്നിവയുള്ള നിറമുള്ള ഡിജിറ്റല്‍ സ്പീഡോമീറ്ററും നവീകരിച്ച ഓഖി-90-ല്‍ ഉണ്ട്. ഓകിനാവ കണക്ട് ആപ്പ് വഴി ഏത് മൊബൈലിലേക്കും സ്‌കൂട്ടര്‍ ബന്ധിപ്പിക്കാന്‍ കഴിയും. അത് വിദൂരമായി നിയന്ത്രിക്കാന്‍ ഉപയോഗിക്കാം.