റേഷൻകട വിജിലൻസ് കമ്മിറ്റികളുടെ യോഗങ്ങളിൽ ഇനി ഗ്രാമ, വാർഡ് സഭകൾ നാമനിർദേശം ചെയ്യുന്ന കാർഡ് ഉടമയ്ക്കും അധ്യക്ഷത വഹിക്കാം. ഇതിനായി സംസ്ഥാന ഭക്ഷ്യഭദ്രതാ ചട്ടങ്ങളിൽ ഭേദഗതി വരുത്താൻ സർക്കാർ തീരുമാനിച്ചു. മാറ്റം ഒരു മാസത്തിനകം നടപ്പാകും. റേഷൻ കട സ്ഥിതി ചെയ്യുന്ന പ്രദേശത്തെ പഞ്ചായത്ത് പ്രസിഡന്റോ ജനപ്രതിനിധിയോ അധ്യക്ഷത വഹിച്ചാൽ മാത്രമേ ഇതുവരെ യോഗം ചേരാനാകുമായിരുന്നുള്ളൂ.
കാർഡ് ഉടമകൾക്കും അധ്യക്ഷരാകാം
