മാരുതി സുസുക്കി ജിംനി സ്വന്തമാക്കി മലയാളികളുടെ പ്രിയ താരം ചെമ്പന്‍ വിനോദ്. ഇന്‍ഡസ് മോട്ടോഴ്‌സ് നെക്‌സയില്‍ നിന്നാണ് ചെമ്പന്‍ തന്റെ ജിംനി വാങ്ങിയത്. അഞ്ചു ഡോര്‍ ജിംനിയുടെ വില മാരുതി പ്രഖ്യാപിച്ചത് ജൂണ്‍ ആദ്യമാണ്. മൂന്നു വകഭേദങ്ങളിലായി മാനുവല്‍ ഓട്ടമാറ്റിക് വകഭേദങ്ങളില്‍ ലഭിക്കുന്ന വാഹനത്തിന്റെ സീറ്റ മാനുവലിന് 12.74 ലക്ഷം രൂപയും ആല്‍ഫ മാനുവലിന് 13.69 ലക്ഷം രൂപയും ആല്‍ഫ മാനുവല്‍ ഡ്യുവല്‍ ടോണിന് 13.85 ലക്ഷം രൂപയുമാണ് വില. സീറ്റയുടെ ഓട്ടമാറ്റിക്ക് പതിപ്പിന് 13.94 ലക്ഷം രൂപയും ആല്‍ഫ ഓട്ടമാറ്റിക്കിന് 14.89 ലക്ഷം രൂപയും ആല്‍ഫ ഓട്ടമാറ്റിക്ക് ഡ്യുവല്‍ ടോണിന് 15.05 ലക്ഷം രൂപയുമാണ് വില. കെ 15 ബി പെട്രോള്‍ എന്‍ജിനാണ് ജിംനിയില്‍. 104.8 എച്ച്പി കരുത്തും 134.2 എന്‍ എം ടോര്‍ക്കും ഈ എന്‍ജിനുണ്ട്. 5 സ്പീഡ് മാനുവല്‍, 4 സ്പീഡ് ഓട്ടമാറ്റിക് ഗിയര്‍ബോക്‌സ്. മാനുവല്‍ വകഭേദത്തിന് ലീറ്ററിന് 16.94 കിലോമീറ്ററും ഓട്ടമാറ്റിക്ക് വകഭേദം 16.39 കിലോമീറ്ററുമാണ് ഇന്ധനക്ഷമത. കഠിനമായ ഓഫ് റോഡ് സാഹചര്യങ്ങളിലും മികച്ച പ്രകടനം ഇത് കാഴ്ചവയ്ക്കാനായി സുസുക്കി ഓള്‍ഗ്രിപ്പ് പ്രോയാണ് ജിംനിയില്‍. ഫോര്‍വീല്‍ ഡ്രൈവ് ഹൈ, ഫോര്‍വീല്‍ ഡ്രൈവ് ലോ എന്നീ മോഡുകളും ഇതിലുണ്ട്.