ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ സിപിഐഎമ്മിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സിപിഐഎമ്മിന് ആത്മാർത്ഥതയില്ലെന്നാണ് വിമർശനം. ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞ ചെന്നിത്തല, കലക്കവെള്ളത്തിൽ മീൻപിടിക്കാനാണ് സിപിഐഎം ശ്രമിക്കുന്നതെന്നും തിരുവനന്തപുരത്ത് പറഞ്ഞു.ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ മോദിക്കും പിണറായിക്കും ഒരേ സ്വരമാണെന്നും സിപിഐഎമ്മിൻ്റേത് ഗൂഡ ഉദ്ദേശമാണെന്നും അദ്ദേഹം ആരോപിച്ചു. ഏക സിവിൽ കോഡ് വേണ്ടെന്നാണ് കോൺഗ്രസിന്റെ നിലപാടെന്നും ചെന്നിത്തല വ്യക്തമാക്കി.
ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ സിപിഐഎമ്മിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല
