മറയൂരിൽ മകളുടെ വീട്ടിൽ വച്ചായിരുന്നു പൂജപ്പുര രവിയുടെ അന്ത്യം. 86 വയസ് ആയിരുന്നു. മകൻ വിദേശത്തേയ്ക്ക് പോയതിനെ തുടർന്ന് 2022 ഡിസംബറിലാണ് അദ്ദേഹം മറയൂരിലേയ്ക്ക് താമസം മാറ്റിയത്.നാടകവേദികളില്‍ രവി എന്ന പേരില്‍ ഒരുപാട് പേര് ഉണ്ടായിരുന്നതിനാല്‍ സ്ഥലപ്പേര് പേരിനൊപ്പം ചേര്‍ക്കുകയായിരുന്നു. ഹരിഹരന്റെ സംവിധാനത്തില്‍ എത്തിയ അമ്മിണി അമ്മാവനിലൂടെയാണ് അദ്ദേഹത്തിന്റെ സിനിമയിലെ തുടക്കം. 2016 ല്‍ പുറത്തിറങ്ങിയ ഗപ്പിയാണ് അദ്ദേഹം അഭിനയിച്ച അവസാന ചിത്രം.
പൂജപ്പുര രവി അന്തരിച്ചു
