ടോവിനോ തോമസ് നായകനായി സനല്‍കുമാര്‍ ശശിധരന്‍ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വഴക്ക് ‘. ഇപ്പോഴിതാ തിയേറ്റര്‍ റിലീസിന് മുന്‍പ് തന്നെ ചിത്രം ഒട്ടാവ ചലച്ചിത്ര മേളയില്‍ പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. നോര്‍ത്ത് അമേരിക്കയിലെ ഒട്ടാവ ഇന്ത്യന്‍ ചലച്ചിത്രമേളയില്‍ ജൂണ്‍ 16ന് ചിത്രം പ്രദര്‍ശിപ്പിക്കും. ജൂണ്‍ 16ന് ഉച്ചയ്ക്ക് ഒരുമണിക്ക് ഒന്റാറിയോയിലെ ഒട്ടാവയിലെ വിഐപി സിനി പ്ലസ് സിനിമാസ് ലാന്‍ഡ്സ് ഡൗണിലാണ് പ്രദര്‍ശനം നടക്കുക. ഒരു ക്രൈം ഡ്രാമയായി പുറത്തിറങ്ങുന്ന ചിത്രം ഓഗസ്റ്റ് 25നാണ് ചിത്രം തീയറ്ററുകളില്‍ എത്തുക. അഭിഭാഷകനായ യുവാവിനെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ പ്രമേയം. അഭിഭാഷകനായ യുവാവ് ഭാര്യയെ ചതിച്ച് യാത്ര നടത്തുന്നതിനിടെ ദാമ്പത്യ പ്രശ്നങ്ങളെ തുടര്‍ന്ന് വീട് വിട്ട് ഇറങ്ങുന്ന ഒരു സ്ത്രീയെയും അവരുടെ മകളെയും കണ്ടുമുട്ടുകയും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ടോവിനോ തോമസിനെ കൂടാതെ ചിത്രത്തില്‍ സുദേവ് നായര്‍, ചന്ദ്രൂസല്‍വരാജ് തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്. കനി കുസൃതിയാണ് ചിത്രത്തില്‍ നായികാ വേഷം കൈകാര്യം ചെയ്യുന്നത്.