കേരളാ സ്റ്റോറിക്ക് ശേഷം യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന പുതിയ ചിത്രമാണ് ‘അജ്മീര്‍ 1992’. അജ്മീര്‍ ദര്‍ഗ്ഗയിലെ നടത്തിപ്പുകാരാല്‍ ലൈംഗീകമായി ചൂഷണം ചെയ്യപ്പെട്ട 250 പെണ്‍കുട്ടികളുടെ യഥാര്‍ത്ഥ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് സിനിമയൊരുങ്ങുന്നത്. ജൂലൈ 14-ന് ചിത്രം റിലീസ് ചെയ്യും. കരണ്‍ വര്‍മ്മ, സുമിത് സിംഗ്, സയാജി ഷിന്‍ഡെ, മനോജ് ജോഷി, ശാലിനി കപൂര്‍ സാഗര്‍, ബ്രിജേന്ദ്ര കല്‍റ, സറീന വഹാബ് തുടങ്ങിയവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമാകുന്നത്. 1992-ല്‍ രാജസ്ഥാനിലെ അജ്മീറില്‍ 250-ലധികം പെണ്‍കുട്ടികള്‍ ബലാത്സംഗം ചെയ്യപ്പെടുകയും ബ്ലാക്ക് മെയില്‍ ചെയ്യപ്പെടുകയും ചെയ്തിരുന്നു. ഒരു പ്രാദേശിക പത്രമായ ‘നവജ്യോതി’ ചില നഗ്‌നചിത്രങ്ങളും സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പ്രാദേശിക ഗുണ്ടാസംഘങ്ങള്‍ ബ്ലാക്ക് മെയില്‍ ചെയ്യുന്നതിനെക്കുറിച്ച് പറയുന്ന ഒരു വാര്‍ത്തയും പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് അഴിമതിയുടെ വാര്‍ത്ത പുറത്തുവന്നത്. പ്രധാന പ്രതികള്‍ അജ്മീര്‍ ദര്‍ഗ്ഗയിലെ ഖാദിമുകളുമായി ബന്ധപ്പെട്ടവരും അധികാര-രാഷ്ട്രീയ ബന്ധങ്ങളുള്ളവരുമായതിനാല്‍, വിഷയം പോലീസ് ആദ്യം ഒതുക്കി. വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ എട്ടു പ്രതികള്‍ ശിക്ഷിക്കപ്പെട്ടു. പീഡനത്തിന് ഇരയായ നിരവധി കുട്ടികള്‍ പിന്നീട് ആത്മഹത്യ ചെയ്തു. പുഷ്‌പേന്ദ്ര സിംഗ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.