സെര്‍ച് എഞ്ചിന് ഭീമനായ ഗൂഗിള്‍ അവരുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ചാറ്റ്ബോട്ട് ‘ബാര്‍ഡ്’ ഇന്ത്യയില്‍ അവതരിപ്പിച്ചു. പുതിയ എ.ഐ ലാംഗ്വേജ് മോഡല്‍ ലോകമെമ്പാടുമായി 180-ലധികം രാജ്യങ്ങളില്‍ ലഭ്യമാകും. സെര്‍ച്ച് എഞ്ചിനെ സൂപ്പര്‍ചാര്‍ജ് ചെയ്യാനും ജനറേറ്റീവ് എഐ ഉപയോഗിക്കുമെന്ന് ഗൂഗിള്‍ അറിയിച്ചുകഴിഞ്ഞു. ആദ്യം യു.എസിലും യു.കെയിലുമുള്ളവര്ക്ക് മാത്രമായിരുന്നു ബാര്‍ഡ് ഉപയോഗിക്കാന്‍ സാധിച്ചിരുന്നത്. മറ്റുള്ള രാജ്യക്കാര്‍ വെയിറ്റിങ് ലിസ്റ്റിലായിരുന്നു. ഇപ്പോള്‍ അത് നീക്കം ചെയ്തിരിക്കുകയാണ് കമ്പനി. ഇന്ത്യക്കാര്‍ക്ക് ഗൂഗിള്‍ ബാര്‍ഡ് ഉപയോഗിക്കന്‍ bard.google.com ല്‍ ലോഗിന്‍ ചെയ്ത് എളുപ്പത്തില്‍ തന്നെ ഗൂഗിളിന്റെ പുതിയ ചാറ്റ്ബോട്ട് ആക്സസ് ചെയ്യാന്‍ കഴിയും. ഇപ്പോഴും ‘പരീക്ഷണ ഘട്ടത്തിലുള്ള’ ടൂള്‍ കൃത്യമല്ലാത്ത വിവരങ്ങള്‍ തരാന്‍ സാധ്യതയുണ്ടെന്നുള്ള മുന്നറിയിപ്പ് ബാര്‍ഡ് നിങ്ങള്‍ക്ക് തരും. എഐ ടൂളിനെക്കുറിച്ചുള്ള ഒരു ചെറിയ ആമുഖത്തിനൊപ്പം, ‘Try Bard’ എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യാന്‍ ഉപയോക്താവിനോട് ആവശ്യപ്പെടും. ബട്ടണില്‍ ക്ലിക്ക് ചെയ്തു കഴിഞ്ഞാല്‍, ബാര്‍ഡ് ആക്സസ് ചെയ്യാനുള്ള ‘സ്വകാര്യത അനുമതി’ അംഗീകരിക്കാന്‍ നിങ്ങളോട് ആവശ്യപ്പെടും. ബാര്‍ഡിനെ മികച്ചതാക്കുന്നതിന് ഫീഡ്ബാക്ക് നല്‍കാനും പറയും. ഇനി ഗൂഗിള്‍ ബാര്‍ഡിനോട് ചോദ്യങ്ങള്‍ ചോദിച്ച് തുടങ്ങാം.