അന്ന ബെനും അര്‍ജുന്‍ അശോകനും കേന്ദ്രകഥാപാത്രങ്ങളാകുന്ന കോമഡി ചിത്രം ‘ത്രിശങ്കു’വിന്റെ ട്രെയ്‌ലറിന് മികച്ച പ്രേക്ഷക പ്രതികരണം. നവാഗതനായ അച്യുത് വിനായകാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സേതുവും മേഘയും ഒളിച്ചോടി വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്ന അന്നേ ദിവസം സേതുവിന്റെ സഹോദരി മറ്റൊരാളോടൊപ്പം ഒളിച്ചോടുന്നു. പിന്നീടുണ്ടാകുന്ന സംഭവങ്ങളാണ് ‘ത്രിശങ്കു’വില്‍ ചുരുളഴിയുന്നത്. സേതുവിനെ അര്‍ജുന്‍ അശോകനും മേഘയെ അന്ന ബെന്നും അവതരിപ്പിക്കുന്നു. മേയ് 26 ന് ‘ത്രിശങ്കു’ തിയറ്ററുകളിലെത്തും. മാച്ച്‌ബോക്സ് ഷോട്സ് മലയാളത്തില്‍ ആദ്യമായി നിര്‍മിക്കുന്ന സിനിമയാണ് ‘ത്രിശങ്കു’. സുരേഷ് കൃഷ്ണ, സെറിന്‍ ഷിഹാബ്, നന്ദു, ഫാഹിം സഫര്‍, ശിവ ഹരിഹരന്‍, കൃഷ്ണകുമാര്‍, ബാലാജി മോഹന്‍ തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.