2030 ആകുമ്പോഴേക്കും 6 വൈദ്യുത വാഹനങ്ങള്‍ പുറത്തിറക്കാന്‍ മാരുതി. ആദ്യത്തെ വൈദ്യുതി കാര്‍ 2024 സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ നിരത്തിലിറങ്ങും. ഇവിഎക്‌സിന്റെ പ്രൊഡക്ഷന്‍ മോഡലായിരിക്കുമത്. 2030 ഓടെ ഇന്ത്യന്‍ വാഹന വിപണിയില്‍ നാലിലൊന്നും ഹൈബ്രിഡ് വാഹനങ്ങളും 15 ശതമാനം വൈദ്യുത വാഹനങ്ങളും കയ്യടക്കുമെന്നാണ് സുസുക്കി കണക്കുകൂട്ടുന്നത്. അതിനുള്ളില്‍ ആറ് വൈദ്യുത വാഹനങ്ങള്‍ പുറത്തിറക്കി വിപണി പിടിക്കാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ബാറ്ററി വാഹനങ്ങള്‍ക്കൊപ്പം കാര്‍ബണ്‍ ന്യൂട്രല്‍ ഐസിഇ വാഹനങ്ങളും പുറത്തിറക്കും. സിഎന്‍ജി, ബയോഗ്യാസ്, എഥനോള്‍ മിശ്രിതം എന്നിവയായിരിക്കും ഈ വാഹനത്തിന്റെ ഇന്ധനങ്ങള്‍. 2050 ആകുമ്പോഴേക്കും യൂറോപ്പിലും ജപ്പാനിലും കാര്‍ബണ്‍ ന്യൂട്രാലിറ്റി നേടാന്‍ വേണ്ട പദ്ധതികളും സുസുക്കി ആവിഷ്‌കരിക്കുന്നുണ്ട്. എസ്യുവികള്‍ക്ക് ശേഷം ഉപഭോക്താക്കളുടേയും വാഹന വിപണിയുടേയും പോക്ക് മനസിലാക്കിക്കൊണ്ട് വൈദ്യുത വാഹനങ്ങളിലേക്കാണ് മാരുതി സുസുക്കി തിരിയുന്നതെന്ന വ്യക്തമായ സൂചനയാണ് കമ്പനി നല്‍കുന്നത്. 2030 വരെയുള്ള ജാപ്പനീസ് കമ്പനിയുടെ പ്രധാന ലക്ഷ്യങ്ങള്‍ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്.