ബജാജ് ഫിനാന്‍സ് ലിമിറ്റഡ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തിലെ പ്രവര്‍ത്തനഫലം പ്രഖ്യാപിച്ചു. ജനുവരി-മാര്‍ച്ച് പാദത്തിലെ അറ്റാദായം 3158 കോടി രൂപയാണ്. കഴിഞ്ഞ സമാന കാലയളവിലെതിനേക്കാള്‍ 30ശതമാനം വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 2,419 കോടി രൂപയായിരുന്നു അറ്റാദായം. അറ്റവരുമാനം കഴിഞ്ഞ കാലയളവിനേക്കാള്‍ 28 ശതമാനം ഉയര്‍ന്നു. മുന്‍ വര്‍ഷം നാലാം പാദത്തില്‍ 6,061 കോടി രൂപയായിരുന്നത് ഈകാലയളവില്‍ 7,771 കോടി രൂപയായി. പ്രവര്‍ത്തന ചെലവ് മുന്‍ വര്‍ഷ സമാന പാദത്തില്‍ 34.5 ശതമാനം ആയിരുന്നത് ഇത്തവണ 34.1ശതമാനമായി. മാര്‍ച്ച് പാദത്തില്‍ പുതുതായി ബുക്ക് ചെയ്ത ലോണുകളുടെ എണ്ണം 25 ശതമാനം ഉയര്‍ന്ന് 7.56 മില്യണ്‍ ആയി. മുന്‍ കാലയളവില്‍ ഇത് 6.28 മില്യണ്‍ ആയിരുന്നു. പ്രവര്‍ത്തനഫലം പുറത്തുവിട്ടതോടെ കമ്പനി ഓഹരി ഒന്നിന് 30 രൂപയെന്ന നിലയില്‍ ഡിവിഡന്റും പ്രഖ്യാപിച്ചിട്ടുണ്ട്.