കടന്നുവന്ന വഴികളിലേക്കുള്ള ബെന്യാമിന്റെ തിരിഞ്ഞുനോട്ടമാണ് ഏതൊരു മനുഷ്യന്റെയും ജീവിതം. കുളനടയിലെ ബാല്യകാലം, ക്രിക്കറ്റ് കളി, കോയമ്പത്തൂര്‍ കാലം, പ്രവാസ ജീവിതം, ഏകാന്തത, വായന, എഴുത്ത് തുടങ്ങി ഇന്നോളമെത്തിനില്‍ക്കുന്ന തന്റെ ജീവിതത്തിലെ ഓര്‍മ്മകള്‍ മലയാളിയുടെ പ്രിയ എഴുത്തുകാരന് പങ്കുവെക്കുന്നു. ജീവിതത്തിലെ യാദൃച്ഛികത ബെന്നി ഡാനിയേലിനെ ബെന്യാമിനാക്കിയ അനുഭവകഥയില്‍ അതിഭാവുകത്വങ്ങളേതുമേയില്ല; ഏതൊരു മനുഷ്യന്റെയും പോലെ സാധാരണമാണ്. ‘ഏതൊരു മനുഷ്യന്റെയും ജീവിതം’. ബെന്യാമിന്. മാതൃഭൂമി ബുക്സ്. വില: 260 രൂപ.