ഹോട്ടലില്‍ കൈയേറ്റത്തിനു വന്ന രണ്ടു പേരെ വെയ്റ്ററായ യുവതി തൊഴിച്ചു വീഴ്ത്തിയ വീഡിയോ വൈറലായിരിക്കുകയാണ്. ഒരു ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ രണ്ടു പേര്‍. അവര്‍ മുഖാമുഖം ടേബിളിലിരുന്നു. ഓര്‍ഡറെടുക്കാന്‍ സുന്ദരിയായ വെയ്റ്റര്‍ അവര്‍ക്കരികിലേക്കു വന്നു. സംസാരിക്കുന്നതിനിടെ അതിഥികളില്‍ ഒരാള്‍ ആ യുവതിയുടെ കൈയില്‍ കയറിപ്പിടിച്ചു. ക്ഷുഭിതയായ അവള്‍ അയാളുടെ മുഖത്തു നല്ല പഞ്ചുള്ള രണ്ട് ഇടി വച്ചു നല്‍കി. അതോടെ അയാള്‍ താഴെ വീണു. ഇതുകണ്ടു കോപാക്രാന്തനായ മറ്റേ അതിഥി യുവതിയെ അക്രമിച്ചു. യുവതി അതു തടുത്തു. അടുത്ത നിമിഷം അയാള്‍ ഒരു കസേരയെടുത്ത് യുവതിയെ ആക്രമിച്ചു. അവള്‍ ആ കസേര പിടിച്ചുവാങ്ങി ഒറ്റ കിക്കിന് അയാളെ മലര്‍ത്തിയടിച്ചു. തികഞ്ഞ അഭ്യാസിയാണ് യുവതിയെന്ന് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇങ്ങനെയൊരു സംഭവം നടന്നത് എവിടെയാണെന്ന് വീഡിയോയിലോ കുറിപ്പിലോ പറയുന്നില്ല. ചൈനീസ് അഭ്യാസ സിനിമയെ വെല്ലുന്ന പ്രകടനമാണ് യുവതി കാഴ്ചവച്ചത്. ട്വിറ്ററില്‍ ക്യാപ്ഷന്‍ ദിസ് എന്ന അക്കൗണ്ടിലൂടെയാണ് ഈ ദൃശ്യങ്ങള്‍ പുറത്തുവന്നത്. രണ്ടു കൊല്ലം മുമ്പു ചിത്രീകരിച്ച വീഡിയോയാണിത്. ഹോട്ടലില്‍ നല്ല പഞ്ചുള്ള ഇടി വിളമ്പിയ യുവതിയെ അനുമോദിച്ചുള്ള കമന്റുകളാണു കമന്റ് ബോക്സുകളില്‍. പലരും പെണ്‍കുട്ടിയെ ‘പവര്‍ റേഞ്ചര്‍’ എന്നും ‘ലേഡി ബ്രൂസ് ലീ’ എന്നും വിളിച്ചു.