സോളോ എന്ന സിനിമയിലൂടെ ദുല്‍ഖര്‍ സല്‍മാന്റെ നായികയായി മലയാളത്തിലെത്തിയ നായിക നേഹ ശര്‍മ ഒരു മെഴ്സിഡസ് ബെന്‍സ് ജിഎല്‍ഇ ലക്ഷ്വറി എസ്യുവി സ്വന്തമാക്കി. 300ഡി, 450, 400ഡി എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലായാണ് മെഴ്സിഡസ് ബെന്‍സ് വില്‍ക്കുന്നത്. 88 ലക്ഷം രൂപ മുതല്‍ 1.05 കോടി രൂപ വരെയാണ് ഈ ആഡംബര എസ്യുവിയുടെ എക്സ്ഷോറൂം വില. വാഹനം സ്വന്തമാക്കിയ വിവരം താരം തന്നെയാണ് ട്വീറ്റ് ചെയ്തത്. 245 എച്ച്പി കരുത്തും 500 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് 300ഡിക്ക് കരുത്തേകുന്നത്. 325 എച്ച്പിയും 700 എന്‍എം ഉത്പാദിപ്പിക്കുന്ന ആറ് സിലിണ്ടര്‍ ഡീസല്‍ എഞ്ചിനുമായി വരുന്ന 400ഡി കൂടുതല്‍ ശക്തമാണ്. 365 എച്ച്പി പവറും 500 എന്‍എം പവറും ഉല്‍പ്പാദിപ്പിക്കുന്ന പെട്രോള്‍ എഞ്ചിനാണ് 450ന് ലഭിക്കുന്നത്. എല്ലാ എഞ്ചിനുകളും 9-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ഘടിപ്പിച്ചിരിക്കുന്നു, കൂടാതെ മെഴ്സിഡസിന്റെ 4മാറ്റിക് സിസ്റ്റവും ഓഫറിലുണ്ട്.